മാഹി ബൈപ്പാസ് സിഗ്നലിലെ ബാറ്ററികൾ മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മാഹി ബൈപ്പാസ് സിഗ്നലിലെ ബാറ്ററികൾ മോഷണം പോയി. പള്ളൂർ ബൈപ്പാസ് സിഗ്നലിലാണ് സംഭവം. എട്ട് ബാറ്ററികളാണ് മോഷണം പോയത്. സിഗ്നലിന്‍റെ പ്രവർത്തനം നിലച്ചതിനെ തുടര്‍ന്ന് സ്പിന്നിങ് മിൽ – മാഹി റോഡിലെ ഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 10 ബാറ്ററികളിൽ എട്ടെണ്ണം നഷ്ടപ്പെട്ടെന്നാണ് കെൽട്രോണ്‍ അധികൃതർ വ്യക്തമാക്കിയത്. ബാറ്ററികൾ സൂക്ഷിച്ചിരുന്നത് ഒരു പെട്ടിയിലായിരുന്നു. ഇതിന്‍റെ പൂട്ട് തല്ലിത്തകർത്താണ് ബാറ്ററികൾ മോഷ്ടിച്ചിരിക്കുന്നത്. രാത്രി അടച്ചിടുന്ന റോഡ് തുറക്കാനായി രാവിലെ ട്രാഫിക് പോലീസ് എത്തിയപ്പോഴാണ് സിഗ്നൽ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലായത്. തുടരന്വേഷണത്തിൽ ബാറ്ററി മോഷണം കണ്ടെത്തി. മാഹി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എന്തെങ്കിലും തെളിവ് കിട്ടുമോ എന്ന അന്വേഷണത്തിലാണ് പോലീസ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ ; ഇന്ന് നി‌ർണായക ചർച്ച

0
കൊച്ചി: കൂട്ടപിരിച്ചുവിടൽ നടത്തിയ കോറോ ഹെൽത്ത് കമ്പനിയുമായി ഇന്ന് നി‌ർണായക ചർച്ച. പ്രശ്ന...

സ്‌കാൻഡിനേവിയൻ മാതൃകയുമായി MVD ; ഓരോ അപകടത്തെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും

0
തിരുവനന്തപുരം : വാഹനാപകടങ്ങൾ വിശകലനംചെയ്യാനും കാരണം കണ്ടെത്തി തുടർഅപകടങ്ങൾ ഒഴിവാക്കാനും റോഡ്...

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന്...

ഐടി ജീവനക്കാരുടെ മരണത്തിൽ വഴിത്തിരിവ് ; അപകട കാരണം ബൈക്കില്‍ കാര്‍ ഇടിച്ചത് ;...

0
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ അപകടമരണത്തിൽ വൻവഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി....