തിരുവനന്തപുരം : ഓണ്‍ലൈൻ ഭക്ഷണ വിതരണ സര്‍വീസായ ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഓർഡർ ചെയ്താല്‍ ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യും. വോൾവോ, എയർ കണ്ടീഷൻ ബസുകളിലെ സേവനം നാളെ മുതല്‍ തുടങ്ങുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നാളെ 5 വാഹനങ്ങളിൽ ആദ്യം സർവീസ് തുടങ്ങും. 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ചിക്കിങ്ങുമായി ചേർന്ന് ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ആണ് അറിയിച്ചത്. അഞ്ച് വാഹനങ്ങളിലായിരിക്കും സർവീസ് ഉണ്ടാകുക. നാളെ ആരംഭിക്കും. കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച റി രജിസ്ട്രഷൻ ഫീസിൽ 50 ശതമാനം സംസ്ഥാന സർക്കാർ കുറവ് വരുത്തിയതായും മന്ത്രി പറഞ്ഞു. 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കാണ് റീ രജിസ്ട്രഷൻ. ഇങ്ങനെ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഇല്ലെന്നാണ് ആദ്യം കരുതിയത്. നാലിരട്ടി വരെയാണ് കേന്ദ്രം വർധിപ്പിച്ചത്. അധികാരം ഉണ്ടെന്ന് കണ്ടാണ് തീരുമാനമെന്നും മന്ത്രി ഗണേഷ്കുമാർ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























