കെഎസ്ആർടിസിയുടെ ചലോ ആപ്പിനെ കുറിച്ചറിഞ്ഞിരിക്കാം

For full experience, Download our mobile application:
Get it on Google Play

ഡിജിറ്റലായി പണം നൽകി ടിക്കറ്റ് എടുക്കാം. ബസ് എവിടെ എത്തിയെന്ന് മനസിലാക്കാം. അടിമുടി ഡിജിറ്റലായി കെ.എസ്.ആർ.ടി.സി. ട്രാക്കിംഗ് സൗകര്യവുമായി കെഎസ്ആർടിസിയുടെ ചലോ ആപ്പ് പ്രവർത്തനം തുടങ്ങി. സ്വിഫ്റ്റ്  ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് സർവീസുകളിലും ഈ സേവനം ലഭിക്കും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തിൽ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കുക. ട്രാക്കിംഗ് സംവിധാനം നിലവിൽ തൃശ്ശൂർ ജില്ലയിൽ പരീക്ഷണഘട്ടത്തിലാണ്. കാസർകോട്, വയനാട്, കോട്ടയം, എറണാകുളം ജില്ലകളിലെ ചില സിറ്റി ബസ്സുകൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ചലോ ആപ്പിൽ ലഭ്യമാണ്.

ഓരോ റൂട്ടിലും സർവീസ് നടത്തുന്ന ബസുകൾ എവിടെയെത്തിയെന്നും ഏത് സ്റ്റോപ്പിൽ എപ്പോൾ ബസ് എത്തും എന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി സ്മാർട്ട് ഫോണിലെ പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് സിറ്റി തെരഞ്ഞെടുത്താൽ മതിയാകും. ചലോ ആപ്പ് വഴി ഡിജിറ്റൽ മാർഗ്ഗങ്ങളായ യു പി ഐ, എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, ചലോ പേ വാലറ്റ് എന്നിവയുപയോഗിച്ച് പണമടച്ച് ടിക്കറ്റ് എടുക്കാനും സാധിക്കും. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ സഹായത്തോടെയാണ് ചലോ മൊബിലിറ്റി സൊല്യൂഷന് ടെൻഡർ നൽകിയിരിക്കുന്നത്. കേരളത്തിലെ എല്ലാ സർവീസുകളിലും ഈ സംവിധാനം പരീക്ഷണഘട്ടത്തിലെ പോരായ്മകൾ പരിഹരിച്ച് നാലുമാസത്തിനുള്ളിൽ ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...