മുഖ്യമന്ത്രി ബിജു പ്രഭാകറിനെ വിളിച്ചുവരുത്തി ; വിവാദ പ്രസ്താവനങ്ങള്‍ പാടില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലെ സംഭവവികാസങ്ങളെത്തുടര്‍ന്ന് സി എം ഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. വിവാദ പ്രസ്താവനങ്ങള്‍ തല്‍ക്കാലം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് വിവരം. കെ എസ് ആര്‍ ടിയിലെ പരിഷ്കരണ നടപടികള്‍ സര്‍ക്കാരിന്റെ അജണ്ടയിലുളളതാണെന്നും തൊഴിലാളി സംഘടനകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനങ്ങള്‍ തല്‍ക്കാലം ഒഴിവാക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ബാക്കി എല്ലാ കാര്യത്തിനും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് തൊഴിലാളി യൂണിയനുകളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം വൈകുന്നേരം ബിജു പ്രഭാകര്‍ വീണ്ടും മുഖ്യമന്ത്രിയെ കാണും. സ്ഥാപനത്തില്‍ നടന്ന തിരിമറികള്‍ തുറന്നുകാട്ടി കഴിഞ്ഞ ദിവസം ബിജു പ്രഭാകര്‍ നടത്തിയ വാര്‍ത്താസമ്മേളനം ഏറെ വിവാദമായിരുന്നു.

2012 – 2015 കാലയളവി​ല്‍ 100 കോടിരൂപ കണക്കില്‍ കാണിച്ചിട്ടില്ലെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. സ്ഥാ​പ​ന​ത്തി​ലെ​ ​ജീവനക്കാരില്‍ ചിലര്‍ കുഴപ്പക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പ​ത്തു​ശതമാനത്തോളം​ ​പേ​ര്‍​ ​മാ​ത്ര​മാ​ണ് ​കു​ഴ​പ്പ​ക്കാ​രെ​ന്ന് ​ബി​ജു​ ​പ്ര​ഭാ​ക​ര്‍​ ​വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും​ ​അദ്ദേഹത്തിനെതിരെ​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​കള്‍ ​ പ്രതിഷേധവുമായി ​രം​ഗ​ത്തു​ ​വ​രികയായിരുന്നു.​ ഇന്നലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഫേസ്ബുക്കിലൂടെ അഭിസംബോധന ചെയ്യുന്നവേളയിലും ബിജുപ്രഭാകര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ക്ളിഫ്ഹൗസിലേക്ക് വിളിച്ചുവരുത്തി നേരിട്ട് വിശദീകരണം തേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...