പെരുവന്താനത്ത് റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് കെ.എസ്.ആർ.ടി.സി യാത്രക്കാരന് പരുക്ക്

For full experience, Download our mobile application:
Get it on Google Play

പീരുമേട്: ദേശീയ പാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ 4:30 നായിരുന്നു മലയോര മേഖലയെ ഞെട്ടിച്ച അപകടം നടന്നത്. മലമുകളിൽ നിന്നും പെട്ടെന്ന് ഇളകി വീണ വലിയ കല്ല് അതുവഴി കടന്നുപോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരുക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അതിരാവിലെയായതിനാൽ റോഡിൽ മറ്റ് വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നതും അപകടസമയത്ത് ബസിന് തൊട്ടുപിന്നിലായി ഇരുചക്ര വാഹനങ്ങളോ മറ്റ് ചെറിയ വാഹനങ്ങളോ ഇല്ലാതിരുന്നതുമാണ് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായത്.  ചെറിയ വാഹനങ്ങളുടെ മുകളിലേക്കാണ് ഈ കൂറ്റൻ കല്ല് പതിച്ചിരുന്നതെങ്കിൽ വലിയ ജീവഹാനി ഉൾപ്പെടെ സംഭവിക്കുമായിരുന്ന അവസ്ഥയായിരുന്നു. സംഭവത്തെത്തുടർന്ന് പെരുവന്താനം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ച് കയറി മുളകുപൊടി വെള്ളം ഒഴിച്ച് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്;...

0
മലപ്പുറം: മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി...

എറണാകുളം – ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍

0
തിരുവനന്തപുരം: ബംഗളൂരു - എറണാകുളം പതിനാറ് കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസ്...

സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്

0
ന്യൂഡൽഹി : സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ...

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...