Friday, May 9, 2025 11:05 pm

നാട്ടുകാര്‍ക്കും ഡീസലും, പെട്രോളും വില്‍ക്കുമെന്ന് കൊട്ടിഘോഷിച്ചു തുടങ്ങിയ പമ്പില്‍ പെട്രോള്‍ എല്ലെന്ന് ബോര്‍ഡ് തൂക്കി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് മാ​ത്ര​മ​ല്ല, വേ​ണ്ടി​വ​ന്നാ​ല്‍ നാ​ട്ടു​കാ​ര്‍​ക്കും പെ​ട്രോ​ളും ഡീ​സ​ലു​മൊ​ക്കെ കൊ​ടു​ത്തു​ക​ള​യും എ​ന്നു​പ​റ​ഞ്ഞ് കൊ​ട്ടും കു​ര​വ​യു​മൊ​ക്കെ​യാ​യി തു​ട​ങ്ങി​യ​താ.. പ​റ​ഞ്ഞി​ട്ടെ​ന്തു കാ​ര്യം കെ.​എ​സ്.​ആ​ര്‍.​ടി.​സി​യ​ല്ലേ… പ​തി​വു​പോ​ലെ ആ ​പ​ദ്ധ​തി​യും ക​ട്ട​പ്പു​റ​ത്താ​യി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 16നാ​യി​രു​ന്നു കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ന്‍​ഡി​ലെ ഡീ​സ​ല്‍ പ​മ്പി​ല്‍ നി​ന്ന് നാ​ട്ടു​കാ​ര്‍​ക്കും ഇ​ന്ധ​നം ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഡീ​സ​ല്‍ യൂ​നി​റ്റി​നോ​ട് പെ​​​ട്രോ​ള്‍ യൂ​നി​റ്റു​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​യി​രു​ന്നു നാ​ട്ടു​കാ​ര്‍​ക്ക് എ​ണ്ണ വി​ത​ര​ണം ചെ​യ്ത​ത്. 24 മ​ണി​ക്കൂ​റും എ​ണ്ണ​യ​ടി​ക്കാ​മെ​ന്ന് വ​ലി​യ ബോ​ര്‍​ഡും വ​ന്നു. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ഡീ​സ​ലും ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ന​ല്‍​കു​മെ​ന്നും പ്ര​ഖ്യാ​പ​നം വ​ന്നി​രു​ന്നു. എ​ന്നാ​ല്‍, ഏ​താ​നും​നാ​ള്‍ പെ​ട്രോ​ള്‍ വി​ത​ര​ണം ചെ​യ്ത പ​മ്പി​നു മു​ന്നി​ല്‍ ഇ​പ്പോ​ള്‍ ഒ​രു ബോ​ര്‍​ഡു​യ​ര്‍​ന്നി​ട്ടു​ണ്ട്, പെ​ട്രോ​ള്‍ വി​ത​ര​ണം നി​ര്‍​ത്തി​യ​താ​യി.

പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള​തും മാ​യ​മി​ല്ലാ​ത്ത​തു​മാ​യ പെ​ട്രോ​ളി​യം ഉ​ല്പ​ന്ന​ങ്ങ​ള്‍ ന​ല്‍​കു​ക​യും അ​തു​വ​ഴി കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കാ​നു​മാ​യി ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​നു​മാ​യി (ഐ.​ഒ.​സി) ചേ​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ‘യാ​ത്ര ഫ്യൂ​വ​ല്‍’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മാ​വൂ​ര്‍ റോ​ഡി​ലെ ബ​സ് സ്റ്റാ​ന്‍​ഡി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പെ​ട്രോ​ള​ടി​ക്കാ​ന്‍ അ​വ​സ​രം തു​റ​ന്ന​ത്. കു​റ​ച്ചു​ദി​വ​സം പെ​ട്രോ​ള്‍ വി​റ്റെ​ങ്കി​ലും നാ​ട്ടു​കാ​രും ആ ​വ​ഴി​ക്ക് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. മി​നി​മം 4,000 ലി​റ്റ​റെ​ങ്കി​ലും വി​റ്റ​ഴി​ച്ചി​ല്ലെ​ങ്കി​ല്‍ പ​ദ്ധ​തി ന​ഷ്ട​മാ​കു​മെ​ന്നാ​യി​രു​ന്നു ഐ.​ഒ.​സി​യു​ടെ നി​ല​പാ​ട്. ക​ഷ്ടി​ച്ച്‌ 1,000 – 1,500 ലി​റ്റ​റി​ന​പ്പു​റം ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ച്ചി​ല്ല. അ​തോ​ടെ ഐ.​ഒ.​സി ഇ​ട​പാ​ട് നി​ര്‍​ത്തി. പെ​ട്രോ​ള്‍ വി​ല്‍​ക്കു​ന്നി​ല്ലെ​ന്ന് വൈ​കാ​തെ ബോ​ര്‍​ഡു​മു​യ​ര്‍​ന്നു. ഡീ​സ​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി​ക്കു​പോ​ലും തി​ക​യു​ന്നി​ല്ല. പി​ന്നെ​വി​ടു​ന്നെ​ടു​ത്ത് നാ​ട്ടു​കാ​ര്‍​ക്ക് കൊ​ടു​ക്കും. ആ ​ആ​ശ​ങ്ക​ക്ക് പ​രി​ഹാ​ര​മാ​വാ​ത്ത​തി​നാ​ല്‍ എ​ന്താ​യാ​ലും ഡീ​സ​ല്‍ ക​ച്ച​വ​ട​ത്തി​ല്‍ കൈ​വെ​ച്ചി​ല്ല.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ന്റെ ക​ണ്ണാ​യ സ്ഥ​ലം. കൊ​ടു​ക്കാ​മെ​ന്ന് പ​റ​യു​ന്ന​ത് മാ​യ​മി​ല്ലാ​ത്ത പെ​ട്രോ​ള്‍. എ​ന്നി​ട്ടും എ​ണ്ണ​ക്ക​ച്ച​വ​ടം ക്ല​ച്ച്‌ പി​ടി​ക്കാ​തെ ​പോ​യ​തി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ള പ​ങ്ക് ചെ​റു​ത​ല്ല. ബ​സി​ന് പോ​ലും മ​ര്യാ​ദ​ക്ക് നി​ന്നു​തി​രി​ഞ്ഞ് ഡീ​സ​ല​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ഊ​രാ​ക്കു​ടു​ക്കു​പോ​ലൊ​രി​ട​ത്താ​ണ് പ​മ്പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​തി​നി​ട​യി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ടി വാ​ഹ​ന​വു​മാ​യി വ​ന്നാ​ലു​ള്ള അ​വ​സ്ഥ എ​ന്താ​കും. ഇ​പ്പോ​ള്‍ ത​ന്നെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ ശ്വാ​സം​മു​ട്ടു​ന്ന മാ​വൂ​ര്‍ റോ​ഡി​ന്റെ കാ​ര്യം പ​റ​യാ​നി​ല്ല. സ്റ്റാ​ന്‍​ഡി​ന്റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ഇ​ത്തി​രി​​പ്പോ​ന്ന ഇ​ടു​ങ്ങി​യ സ്ഥ​ല​ത്താ​ണ് പ​മ്പ്. തൊ​ട്ട​ടു​ത്ത ഹോ​ട്ട​ലി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും വ​ള​ച്ചെ​ടു​ക്കാ​ന്‍ പെ​ടാ​പ്പാ​ടു​പെ​ടു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍​ക്കും ഇ​ട​യി​ലൂ​ടെ സ്റ്റാ​ന്‍​ഡി​ലെ പ​മ്പി​ല്‍ ക​യ​റി കു​ടു​ങ്ങാ​ന്‍ വാ​ഹ​ന ഉ​ട​മ​ക​ള്‍ മ​ടി​ച്ച​തും ക​ച്ച​വ​ടം പൊ​ളി​യാ​ന്‍ കാ​ര​ണ​മാ​യി.

ബ​സു​ക​ള്‍​ക്കു​പോ​ലും നേ​രാം​വ​ണ്ണം ക​യ​റി​യി​റ​ങ്ങാ​ന്‍ പെ​ടാ​പ്പാ​ടു​പെ​​ടേ​ണ്ടി​വ​രു​ന്ന, ബ​ല​ക്ഷ​യ​ത്തി​ന്റെ പേ​രി​ല്‍ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ല്‍​ക്കു​ന്ന ബ​സ് സ്റ്റാ​ന്‍​ഡി​ന്റെ ദു​ഷ്പേ​ര് ചീ​ത്ത​യാ​കാ​ന്‍ മാ​ത്ര​മേ നാ​ട്ടു​കാ​ര്‍​ക്കാ​യി തു​ട​ങ്ങി​യ എ​ണ്ണ​ക്ക​ച്ച​വ​ടം സ​ഹാ​യി​ച്ചു​ള്ളു​വെ​ന്ന് ചി​ല ജീ​വ​ന​ക്കാ​ര്‍ അ​ട​ക്കം പ​റ​യു​ന്നു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽ മാറ്റം

0
തിരുവനന്തപുരം : 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ...

കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് നാല്...

0
കോഴിക്കോട്: കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം...

എസ്എസ്എല്‍സി ; ജില്ലയില്‍ 99.48 വിജയശതമാനം

0
പത്തനംതിട്ട : ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.48 വിജയശതമാനം. പരീക്ഷ എഴുതിയ...

വെറ്ററിനറി സര്‍ജന്‍ അഭിമുഖം 12ന്

0
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്കില്‍ നടപ്പാക്കുന്ന...