ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ പ്രതിഷേധ പൊങ്കാലയുമായി കെ എസ് ആര്‍ ടി സി ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ പ്രതിഷേധ പൊങ്കാലയുമായി കെ എസ് ആര്‍ ടി സി ജീവനക്കാര്‍. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. 51 കലങ്ങളിലാണ് ജീവനക്കാര്‍ പ്രതിഷേധ പൊങ്കാലയിട്ടത്. ശമ്പള പരിഷ്‌കരണം,ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ നടന്നു വരുന്ന പ്രതിഷേധ പരിപാടികളുടെ ഭാ​ഗമായാണ് പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചത്.

തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ശമ്പള പരിഷ്‌കരണം, ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിച്ച മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും അവഗണനക്കെതിരെയാണ് ജീവനക്കാര്‍ പൊങ്കാലയിട്ട് പ്രതിഷേധിച്ചത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാ ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും തങ്ങളെ അവഗണിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.

പിന്‍വാതില്‍ നിയമനത്തിലൂടെയല്ല തങ്ങള്‍ ജോലിയില്‍ പ്രവേശിച്ചത്. മറ്റു സര്‍ക്കാര്‍ ജീവനക്കാരെ പോലെ തന്നെ പി.എസ്.സി പരീക്ഷ എഴുതി വിജയിച്ചാണ് തങ്ങളും ജോലിയില്‍ പ്രവേശിച്ചത്. എന്നിട്ടും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എന്തിനാണ് ഒഴിവാക്കിയതെന്ന് അധികൃതര്‍ മറുപടി പറയണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ളവ നേടിയെടുക്കുന്നതില്‍ തൊഴിലാളി യൂണിയനുകള്‍ പരാജയം കണ്ടതോടെയാണ് യൂണിയന്‍ വ്യത്യാസമില്ലാതെ ജീവനക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംയുക്ത സമര സമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...