മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ചെരുപ്പ് കടയിലെ ജീവനക്കാര്‍ക്ക് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ മര്‍ദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീകാര്യത്ത് മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ചെരുപ്പ് കടയിലെ ജീവനക്കാര്‍ക്ക് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ മര്‍ദനം. ദൃശ്യങ്ങള്‍ പുറത്ത്. കൗണ്‍സിലര്‍ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് രണ്ടു ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചെമ്പഴന്തി കൗണ്‍സിലറായ ചെമ്പഴന്തി ഉദയനെതിരെ പോലീസ് കേസെടുത്തു. മാസ്ക്ക് ധരിക്കാതെ കടയില്‍ കയറിയത് ജീവനക്കാരന്‍ ചോദ്യം ചെയ്തതിനാണ് കൗണ്‍സിലുറും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി. ശ്രീകാര്യം ബാറ്റ ഷോറൂമില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത് .

നഗരസഭാംഗവും ബിജെപി ജില്ലാ നേതാവുമായ ചെമ്പഴന്തി ഉദയന്‍ മാസ്‌ക് ധരിക്കാതെ ചെരുപ്പുകടയിലെത്തിയതിനെ ജീവനക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നു നടന്ന തര്‍ക്കത്തിനും വാക്കേറ്റത്തിനുമിടെയാണ് മാനേജര്‍ വിഷ്ണു, ജീവനക്കാരനായ അജയ് എന്നിവര്‍ക്ക് മര്‍ദനമേറ്റത്. ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ബിജെപി പ്രവര്‍ത്തകരെത്തി കട അടപ്പിച്ചതായും ആക്ഷേപമുണ്ട്. എന്നാല്‍ ആക്രമണം നടത്തിയത് ഷോപ്പ് ജീവനക്കാരനാണെന്നും സാനിറ്റൈസര്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച്‌ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് ചെമ്പഴന്തി ഉദയന്റെ വാദം. ഇരുവരുടെയും പരാതിയില്‍ ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...