കെ.എസ്.ആർ.ടി.സി റൂട്ട് ബോർഡിലും ഇനി പരസ്യം പതിക്കും ; സ്പോൺസർഷിപ്പ് ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിലെ സ്ഥലസൂചനാ ബോർഡുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം ഇടംപിടിക്കും. ബോർഡ് തയ്യാറാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് അവരുടെ പേരുകൂടി ഉൾപ്പെടുത്താം. സ്വന്തമായി ബോർഡ് തയ്യാറാക്കുന്നതിന്റെ ചെലവു കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി. ആരംഭിച്ച സ്പോൺസർഷിപ്പ് പദ്ധതിയിലാണ് ഈ സംവിധാനം ഒരുങ്ങുന്നത്. ഗതാഗത നിയമപ്രകാരം ബസുകളിൽ ലൈറ്റ് ഘടിപ്പിച്ച റൂട്ട് ബോർഡുകൾ നിർബന്ധമാണ്. ഇതിലാണ് കെ.എസ്.ആർ.ടി.സി. കച്ചവടക്കണ്ണ് കാണുന്നത്. ഒരു സ്ഥാപനത്തിന് അവയുടെ മുന്നിലൂടെ പോകുന്ന ബസുകളുടെ റൂട്ട് ബോർഡുകൾ തയ്യാറാക്കി കൊടുക്കാനാകും.

റൂട്ട് ബോർഡിൽ സ്ഥാപനത്തിന്റെയും പേരെഴുതാം. യാത്രക്കാർക്ക് ഈ സ്ഥാപനത്തിനു മുന്നിലൂടെയാണ് ബസ് പോകുന്നതെന്നു മനസ്സിലാകുംവിധമാണ് ക്രമീകരണം. സ്ഥാപനത്തിന് കെ.എസ്.ആർ.ടി.സി. ബസിൽ പരസ്യമാകും. കെ.എസ്.ആർ.ടി.സി.ക്ക് ബോർഡിന്റെ ചെലവും ഉണ്ടാകില്ല. മറ്റു സ്ഥലങ്ങൾക്കൊപ്പം സ്ഥാപനത്തിന്റെയും പേരെഴുതുന്നതിനാൽ റൂട്ട് ബോർഡായി വ്യാഖ്യാനിക്കാം. ഗതാഗത നിയമലംഘനവുമാകില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയിൻകീഴിൽ 30 കാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ...

ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി...

കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച ; പോലീസ് അന്വേഷണം തുടങ്ങി

0
പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച. തിടപ്പള്ളി പൊളിച്ചു...

കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് സംഘം പിടികൂടി

0
തിരുവനന്തപുരം: കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ്...