ഡീസല്‍ നിറയ്ക്കാന്‍ പണമില്ല ; കണ്ണൂരില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ മിക്കതും ഞായറാഴ്ചയും മുടങ്ങി. 80 ബസുകളില്‍ 30 എണ്ണം മാത്രമാണ് കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് ഓടിയത്. ഡീസല്‍ നിറയ്ക്കാന്‍ പണമില്ലാതായതോടെ ദിവസങ്ങളായി കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ താളംതെറ്റിയിരിക്കയാണ്. ബെംഗളൂരുവിലേക്ക് രാവിലെയും രാത്രിയുമുള്ള സര്‍വീസുകള്‍ നടത്തി.

തിരുവനന്തപുരം, എറണാകുളം ബസുകളും മറ്റു ചില ദീര്‍ഘദൂര ബസുകളും ഓടി. കാസര്‍കോട്ടേക്ക് എട്ട് ടൗണ്‍ ടു ടൗണ്‍ ബസുകളും ഓടി. കൂട്ടുപുഴ, ഇരിട്ടി, കുടിയാന്‍മല സര്‍വീസുകളും ഓടിച്ചു. ഓര്‍ഡിനറി സര്‍വീസുകള്‍ ഓടിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണിപ്പോള്‍. തലശ്ശേരി, പയ്യന്നൂര്‍ സബ് ഡിപ്പോകളിലും ഡീസല്‍ ക്ഷാമം ബാധിച്ചിട്ടുണ്ട്. ഇവിടെയും ഷെഡ്യൂളുകള്‍ പലതും ഞായറാഴ്ചയും മുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരുകൾ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനായില്ല

0
തിരുവനന്തപുരം: സർക്കാരുകൾ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക്...

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്ത ശരദ്...

0
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പാർലമെൻ്റിന് അകത്തും പുറത്തും പ്രതിപക്ഷ പാർട്ടികൾ...

സമയം പാഴാക്കാനില്ല ; സിജെപി സമരത്തിനെതിരായ പോലീസ് നടപടി സംബന്ധിച്ച ഹർജി ലിസ്റ്റ് ചെയ്യാൻ...

0
ഡൽഹി : തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ സമരത്തിന് നേരയുള്ള പോലീസ് നടപടി സംബന്ധിച്ച...

കാസർകോട് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

0
കാസർകോട്: നീലേശ്വരം ചാത്തമത്ത് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഷിഗെല്ല...