ശമ്പളമില്ല – ആന ഇടയുന്നു ; കെ.എസ്.ആര്‍.ടി.സി വീണ്ടും പണിമുടക്കിന്റെ വക്കില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശമ്പളമില്ല, കെഎസ്ആര്‍ടിസി വീണ്ടും പണിമുടക്കിന്റെ വക്കില്‍. ഫെബ്രുവരി മാസത്തെ ശമ്പളം പോലും ഇതുവരെ കെഎസ്ആര്‍ടിസിയില്‍ വിതരണം ചെയ്തിട്ടില്ല. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാലാണ് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ട് നേരിടുന്നത് എന്നാണ് മാനേജ്‌മെന്റ് യൂണിയനുകളെ അറിയിച്ചത്. സൂചന പണിമുടക്ക് വേണോ അനിശ്ചിതകാല പണിമുടക്ക് വേണോ എന്നതാണ് യൂണിയനുകളുടെ ചര്‍ച്ച. സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ പണിമുടക്കിന്റെ ഒരുക്കത്തിലാണ്. വരുന്ന 18 ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം വന്നില്ലെങ്കില്‍ പണിമുടക്കിലേക്ക് തന്നെ നീങ്ങാനാണ് സാധ്യത.

അനിശ്ചിതകാല സമരം പ്രഖ്യാപിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം തീരില്ലെന്ന് യൂണിയനുകള്‍ക്കിടയില്‍ സംസാരമുണ്ട്. ഒരു ദിവസത്തെ സൂചനാ സമരം നടത്തിയാല്‍ വേതനം പോകും എന്നല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നാണ് യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാത്തതില്‍ ഹൈക്കോടതിയ്ക്കും നീരസമുണ്ട്. അഞ്ചിനുള്ളില്‍ ശമ്പളം നല്‍കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ഇത് കെഎസ്ആര്‍ടിസിയില്‍ നടപ്പിലായിട്ടില്ല. സര്‍ക്കാരില്‍ നിന്നു സഹായം ലഭിക്കാത്തതിനാലാണ് എന്നാണ് മാനേജ്‌മെന്റിന്റെ മറുപടി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശമ്പളപ്രശ്‌നത്തില്‍ എടുത്ത തീരുമാനവും ഇതേവരെ നടപ്പിലായിട്ടില്ല. ഡീസല്‍ നിറയ്കാന്‍ കെഎസ്ആര്‍ടിസി കാണിക്കുന്ന നിഷ്‌ക്കര്‍ഷ ശമ്പളം നല്‍കാനും കാണിക്കണം എന്നാണ് ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ ശമ്പളകാര്യത്തില്‍ പ്രശ്‌നപരിഹാരം വൈകുകയാണ്. കഴിഞ്ഞ സെപ്തംബര്‍ അഞ്ചാം തീയതിയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. കെഎസ്ആര്‍ടിസിയ്ക്ക് ശമ്പള ബാക്കിയായി ആവശ്യമുള്ള തുക സര്‍ക്കാര്‍ നല്‍കും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പക്ഷെ ഇത് പ്രഖ്യാപനത്തില്‍ ഒതുങ്ങി നില്‍ക്കുന്നു. ഈ ഫെബ്രുവരിയിലും ശമ്പളത്തിനു സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. രണ്ടാം ഗഡു ശമ്പളം ഉടന്‍ കൊടുക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്.

സര്‍ക്കാര്‍ നല്‍കുന്ന 50 കോടിയില്‍ ജനുവരി മാസത്തെ തുക നല്‍കിയിരുന്നില്ല. ഫെബ്രുവരിയിലെ ശമ്പളത്തിനായി 50 കോടിയില്‍ 30 കോടിയാണു സര്‍ക്കാര്‍ നല്‍കിയത്. ബാക്കി 20 കോടി കൂടി വേണമെന്ന് ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി ധനമന്ത്രിക്കു കത്തയച്ചിട്ടും നടപടിവന്നില്ല.  ജനുവരിയിലെ 50 കോടിയും ഫെബ്രുവരിയിലെ ബാക്കി 20 കോടിയും ചേര്‍ത്ത് 70 കോടിയാണു ധനവകുപ്പ് നല്‍കേണ്ടത്. ഇതാണ് ശമ്പളം നല്‍കാനുള്ള പ്രതിസന്ധി എന്നാണ് മാനെജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നത് വ്യത്യസ്തമായ കാര്യമാണ്. സര്‍ക്കാര്‍ സഹായം എന്തിനാണ് കെഎസ്ആര്‍ടിസി കാത്തു നില്‍ക്കുന്നത്. ട്രാന്‍. എംപ്ലോയിസ് യൂണിയന്‍ (എഐടിയുസി ) ജനറല്‍ സെക്രട്ടറി എം.ജി.രാഹുല്‍ ചോദിക്കുന്നു. കണക്കുകള്‍ വ്യത്യസ്തമാണ്. ശമ്പളം നല്‍കാനുള്ള വരുമാനം കെഎസ്ആര്‍ടിസിയില്‍ നിന്നും ലഭിക്കുന്നുണ്ട്. ഡീസലിനുള്ള തുകയും ലഭിക്കുന്നുണ്ട്. തിരിച്ചടവിനും മറ്റു ചിലവുകള്‍ക്കും വരുമാനം കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഉപയോഗിക്കുകയാണ് – രാഹുല്‍ പറഞ്ഞു.

രാഹുല്‍ പറയുന്ന കണക്കുകള്‍ ഇങ്ങനെ: 200 കോടിയ്ക്ക് മുകളില്‍ പ്രതിമാസ വരുമാനമുണ്ട്. 90 കോടി രൂപ ഡീസലിന് വേണം. ശമ്പളത്തിനു 85 കോടി രൂപ. കടം തിരിച്ചടവ് 33 കോടി രൂപ. ജനുവരിയില്‍ വരുമാനമായി വന്നത് 229 കോടി രൂപയാണ്. ഫെബ്രുവരി 190 കോടി രൂപ. ആറുമാസത്തെ കണക്ക് നോക്കിയാല്‍ 200 കോടിയ്ക്ക് പുറത്താണ് വരുമാനം. ഡീസലിന് ഒന്നാം മുന്‍ഗണന കൊടുത്താല്‍ ശമ്പളത്തിനു രണ്ടാം മുന്‍ഗണന കൊടുക്കാം. ശമ്പളത്തിനു മാത്രം 85 കോടിയാണ് വേണ്ടത്. ഇത് അനായാസം നല്‍കാം എന്നിരിക്കെ മറ്റു ചിലവുകള്‍ നടത്തി ശമ്പളം നല്‍കാതിരിക്കുകയാണ് കെഎസ്ആര്‍ടിസിചെയ്യുന്നത്- രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ പറയുന്നത് തന്നെയാണ് മറ്റു യൂണിയന്‍ നേതാക്കളും പറയുന്നത്. ഇന്നലെ ബിഎംഎസ് യോഗത്തില്‍ പണിമുടക്കിനു തീരുമാനിച്ചെങ്കിലും സിഐടിയുവും ടിഡിഎഫും 18ന് അഭിപ്രായം പറയാന്‍ എന്നാണ് പറഞ്ഞത്.  18നു സിഐടിയുവിനെ മന്ത്രി ആന്റണി രാജു ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയിലും തീരുമാനം വന്നില്ലെങ്കില്‍ വീണ്ടും കെഎസ്ആര്‍ടിസി പണിമുടക്കിലേക്ക് നീങ്ങിയേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....