സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പോസ്റ്റര്‍ രചനാ മത്സരം
ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയം ഭരണവകുപ്പും രാഷ്ട്രീയ ഗ്രാമ് സ്വരാജ് അഭിയാനും (ആര്‍ജിഎസ്എ) സംയുക്തമായി ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും പത്തനംതിട്ട ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടത്തും. മാര്‍ച്ച് 18 ന് രാവിലെ 10 മുതല്‍ 12.30 വരെ ബ്ലോക്ക് തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ബ്ലോക്ക് തലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവരുടെ പോസ്റ്ററുകളാണ് ജില്ലാമത്സരത്തിനായി പരിഗണിക്കുന്നത്. മാര്‍ച്ച് 22 ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ചേരുന്ന യോഗത്തില്‍ ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാന വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ സമ്മാനദാനം നിര്‍വഹിക്കും. ഈ വര്‍ഷത്തെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ലോകജലദിനത്തിന്റെ പ്രമേയമായ ആക്സിലറേഷന്‍ ചെയ്ഞ്ച് ടു സോള്‍വ് ദി വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ ക്രൈസിസുമായി ബന്ധപ്പെട്ട് ജലസംരക്ഷണത്തിന്റെ പ്രാധാന്യം, ജലചൂഷണം തടയല്‍, ശുദ്ധജലത്തിന്റെ പരിമിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങള്‍ രചനയില്‍ ഉള്‍പ്പെടുത്താം. പങ്കെടുക്കാന്‍ താല്യപര്യമുള്ളവര്‍ മാര്‍ച്ച് 16 ന് മുന്‍പായി ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. (ഗൂഗിള്‍ ഫോം ലിങ്ക് https://forms.gle/fwvW3LBVZSPo7GoH6 ). ജില്ലാ തലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാന വിജയികള്‍ക്ക് യഥാക്രമം 4000, 3000, 2000 രൂപ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.
ഫോണ്‍: 9778154487.
ഈ-മെയില്‍ [email protected]

ക്വട്ടേഷന്‍
ലൈഫ് മിഷന്‍ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2017 ലോ അതിനുശേഷമോ ഉള്ള ടാക്സി രജിസ്ട്രേഷനുള്ള കാര്‍ ഉടമകളില്‍ നിന്നും പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 23 ന് പകല്‍ മൂന്നിന് മുമ്പായി സമര്‍പ്പിക്കണം. 1000 സിസി എന്നിവയോ സമാനമായതോ ആയ വാഹനം അഭികാമ്യം, വിശദാംശങ്ങള്‍ ലൈഫ് മിഷന്‍ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും.
ഇ.മെയില്‍ – [email protected]
ഫോണ്‍ :0468 2222686

ചൂട് കൂടുന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ
പ്രത്യേക ശ്രദ്ധ വേണമെന്ന് ഡിഎംഒ
ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആവശ്യമെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന ഹീറ്റ് റാഷ് അഥവാ ചൂടുകുരു ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം. അമിതമായ വിയര്‍പ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവ താപ ശോഷണത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്. വിയര്‍പ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതുകൊണ്ടാണിത്. അന്തരീക്ഷ താപം ഒരു പരിധിയില്‍ കൂടുകയോ, കഠിനമായ വെയില്‍ നേരിട്ട് ഏല്‍ക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ശക്തി കുറഞ്ഞും വേഗതയിലുമുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, ബോധക്ഷയം എന്നിവ സൂര്യാഘാതം മൂലമുണ്ടാകാം.
സൂര്യാഘാതമേറ്റാല്‍എന്തു ചെയ്യണം
വെയിലുള്ള സ്ഥലത്തു നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക. കട്ടി കൂടിയവസ്ത്രങ്ങള്‍ മാറ്റുക. തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കകയോ ഫാന്‍, എസി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുകയോ ചെയ്യുക. പൊള്ളിയഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. ധാരാളം പാനീയങ്ങള്‍ കുടിക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ കഴിയുന്നതും വേഗം ആശുപത്രിയില്‍ എത്തിക്കുക.

പ്രതിരോധമാര്‍ഗങ്ങള്‍
വേനല്‍ക്കാലത്ത് ദാഹം തോന്നിയില്ല എങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. കാറ്റ് കടന്ന് ചൂട് പുറത്തേക്ക് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും തുറന്നിടുക . കട്ടി കുറഞ്ഞതും ഇളംനിറത്തില്‍ ഉള്ളതുമായ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

ക്വട്ടേഷന്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2023 വര്‍ഷത്തെ ശബരിമല ആറാട്ട്, വിഷു ഉത്സവങ്ങളോട് അനുബന്ധിച്ച് നിയോഗിക്കുന്ന വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായ 125 തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഫോട്ടോ, മിനിയേച്ചര്‍, ഡേറ്റ എന്‍ട്രി എന്നിവ പമ്പയിലെ ക്യാമ്പ് ഓഫീസില്‍ എത്തിചേര്‍ന്ന് ചെയ്തു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 24 ന് വൈകിട്ട് മൂന്നിന് മുമ്പായി ക്വട്ടേഷനുകള്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 04734 224827.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചെങ്ങന്നൂര്‍ ഗവ.ഐടിഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 18 ന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ഗവ.ഐടിഐ യില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഹാജരാക്കണം. യോഗ്യത : എഞ്ചിനീയറിംഗ് ഇന്‍ മെക്കാനിക്കല്‍ /പ്രൊഡക്ഷന്‍ ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി /എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഡിസ്പെന്‍സറികളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരു വര്‍ഷം) താത്കാലികമായി നിയമിക്കുന്നതിന് ഒരു വാക്ക് ഇന് ഇന്റര്‍വ്യൂ നടത്തുന്നു.
ശമ്പളം: പ്രതിമാസം 57525 രൂപ (കണ്‍സോളിഡേറ്റഡ്). ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള എംബിബിഎസ് ഡിഗ്രിയും റ്റിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി നേരിട്ട് ഹാജരാകണം. മാര്‍ച്ച് 18 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെയാണ് അഭിമുഖം. സ്ഥലം : റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് (ദക്ഷിണ മേഖല) പോളയത്തോട് കൊല്ലം.
ഫോണ്‍ : 0474-2742341.
ഇ മെയില്‍ : [email protected]

ടെന്‍ഡര്‍
ജി എച്ച് എസ് എസ് മാങ്കോടിലേക്ക് യൂണിഫോം നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 9847238929.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കം : പോലീസിനോട് അനാവശ്യ ഇടപെടൽ നടത്തരുതെന്ന്...

0
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...