സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി താലൂക്ക് ഓണം ഫെയര്‍ 2026 അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ ആദ്യ വില്പന നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ്‌ കുമാര്‍ വിശിഷ്ടാഥിതിയായിരുന്നു. പൊതുജനങ്ങള്‍ക്ക് ആവശ്യമായ പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തക്ക, മില്‍മ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്‍ഡുകളുടെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളും 5% മുതല്‍ 50 % വരെ വിലക്കുറവിലും കോമ്പോ ഓഫറുകളിലും ഇവിടെ നിന്നും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കോന്നി ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി ഷിജു, സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാര്‍, കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം പ്രസിഡന്റ്  കെ.ജി ഇടിക്കുള കിഴക്കേടം, സി.പി.എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാല്‍, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.ഐ അബ്ദുല്‍ മുത്തലീഫ്, എന്‍.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പത്മ ഗിരീഷ്‌, കേരള കോണ്‍ഗ്രസ് ഹൈ പവര്‍ കമ്മറ്റി അംഗം ജോസ് കൊന്നപ്പാറ, ബി.ജെ.പി കോന്നി മണ്ഡലം പ്രസിഡന്റ്  രഞ്ജിത്ത് മാളിയേക്കല്‍, സപ്ലൈക്കോ ജില്ലാ ഡിപ്പോ മാനേജര്‍ പ്രിയ സി.ശങ്കര്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ് കെ.പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...