കോളേജ് വിദ്യാർത്ഥിനിയോട് റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കല്ലേക്കാട് കോളേജ് വിദ്യാർത്ഥിനിയോട് റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതായി പരാതി. കല്ലേക്കാട് സ്വദേശിയും അഞ്ച് വർഷം മുമ്പ് പോലീസ് സേനയിൽ നിന്ന് വിരമിച്ചയാളുമായ ലക്ഷ്മണനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ആറാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോളേജ് കഴിഞ്ഞ് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയോട് കല്ലേക്കാട് പോലീസ് ക്യാമ്പിന് സമീപമുള്ള ജംഗ്ഷനിൽ നിൽക്കുകയായിരുന്ന ലക്ഷ്മണൻ വളരെ മോശമായ രീതിയിലും അപകീർത്തികരമായ ആംഗ്യങ്ങളോടും കൂടി സംസാരിക്കുകയായിരുന്നു.

ഭയന്നുപോയ പെൺകുട്ടി ഉടൻ തന്നെ ഓടി സ്വന്തം വീട്ടിലേക്ക് കയറി. വിവരമറിഞ്ഞ് നാട്ടുകാർ സംഘടിക്കുകയും തുടർന്ന് പെൺകുട്ടിയും വീട്ടുകാരും പോലീസിന് മൊഴി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പരാതി നൽകിയതിനു പിന്നാലെ പ്രതിയായ ലക്ഷ്മണൻ ഒളിവിൽ പോയിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിയെ പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. പാലക്കാട് നോർത്ത് പോലീസാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...