വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ബഹളത്തിൽ കലാശിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡൻ്റ് ആക്കാനുള്ള നീക്കത്തിനെതിരെ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിൽ ബഹളം. പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പികെ അബൂത്വാഹിറിനെ വേങ്ങര ബ്ലോക്ക് പ്രസിഡൻ്റാക്കാനുള്ള നീക്കമാണ് ബഹളത്തിൽ കലാശിച്ചത്. പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗം ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു. നന്ദി പറയാൻ സമ്മതിക്കാതെ അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു.

പികെ അബൂ ത്വാഹിറിന് പ്രസിഡന്റ് സ്ഥാനം നൽകാൻ സംസ്ഥാന നേതൃത്വം കത്ത് നൽകിയിരുന്നു. നിരീക്ഷകനായ എംകെ ബാവ കത്ത് വായിച്ചതോടെ ബഹളം രൂക്ഷമായി. മണ്ഡലം സെകട്ടറി ഇകെ സുബൈർ മാസ്റ്ററെ ബ്ലോക്ക് പ്രസിഡൻ്റാക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം യോഗത്തിൽ അംഗങ്ങൾ പാസാക്കി. ഓഗസ്റ്റ് 22 നാണ് ബ്ലോക്ക് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....

ഡിജിപി എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല, ആവശ്യം തള്ളി സംസ്ഥാന സർക്കാർ

0
കൊച്ചി: മുൻകൂറായി അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെ ഡിജിപി എസ്...

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...