കെഎസ്ആർടിസി ശമ്പളം : 30 കോടി ധനവകുപ്പ് അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെഎസ്ആര്‍ടിസിക്ക് ശമ്പള വിതരണത്തിനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെന്നും ഇന്ന് തന്നെ ശമ്പളം ലഭിക്കുമെന്നും സിഎംഡി ബിജു പ്രഭാകര്‍ ഹൈക്കോടതിയെ അറിയിച്ചു. പണം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം നല്‍കുമെന്നും സിഎംഡി. ശമ്പള വിതരണത്തിനും കുടിശ്ശികക്കുമായുള്ള കെഎസ്ആര്‍ടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിലുണ്ടെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. കോടതിയില്‍ ഓണ്‍ലൈനായി ഹാജരായാണ് ബിജു പ്രഭാകര്‍ വിവരമറിയിച്ചത്.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള പണം സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്രം സഹായിച്ചെങ്കില്‍ മാത്രമേ കെഎസ്ആര്‍ടിസിയെ സാമ്പത്തികമായി സഹായിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് അന്തിമതീരുമാനമെടുക്കാന്‍ കഴിയൂ. കേന്ദ്രം പണം നല്‍കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരും പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അടുത്ത മാസം 15ന് തീരുമാനം അറിയിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...