മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട ; പ്രതികളെ വീട് വളഞ്ഞ് പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ചെമ്മങ്കടവ് താമരകുഴിയിലാണ് സംഭവം. മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടില്‍ വീട്ടില്‍ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോണ്‍ വില്ല വീട്ടില്‍ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരാണ് പിടിയിലായത്. താമരക്കുഴിയിലുള്ള പ്രതി ബ്രിജേഷ് ആന്റണിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട് വളഞ്ഞ് പോലീസ് നടത്തിയ റെയിഡിലാണ് വലിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച കഞ്ചാവാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇവ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടെയാണ് പ്രതികള്‍ പോലീസിന്റെ പിടിയിലാകുന്നത്. ഒന്നാം പ്രതിയായ പാലോളി ഇബ്രാഹിം നേരത്തെ വധശ്രമം, ലഹരിക്കടത്ത്, അടിപിടി തുടങ്ങി പതിനഞ്ചോളം കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...