കെഎസ്ആർടിസി ശമ്പളവും 2750 രൂപ ഓണം അലവൻസും ഇന്ന് നൽകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ജൂലൈ മാസത്തെ ശമ്പളവും സർക്കാർ ജീവനക്കാർക്ക് അനുവദിച്ച 2750 രൂപ വീതം ഓണം അലവൻസും ചേർത്ത് ഇന്ന് വിതരണം ചെയ്യും. ഇന്നലെ ഗതാഗത മന്ത്രിയും കെഎസ്ആർടിസി മാനേജ്മെന്റും യൂണിയനുകളും നടത്തിയ ചർച്ചയിലാണ് സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഓണം അലവൻസ് കെഎസ്ആർടിസി ജീവനക്കാർക്കും നൽകുമെന്ന് മന്ത്രി അറിയിച്ചത്. ജൂലൈ മാസത്തെ ശമ്പളം നൽകുന്നതിനുള്ള 40 കോടി രൂപ ധനവകുപ്പ് ഇന്നു കൈമാറും. നേരത്തേ 30 കോടി നൽകിയിരുന്നു. 86 കോടിയാണ് ശമ്പളത്തിനായി വേണ്ടത്. ബാക്കി തുക കെഎസ്ആർടിസി കണ്ടെത്തി ഇന്ന് തന്നെ ശമ്പള വിതരണം നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 2645 ബദലി ജീവനക്കാർക്കും സ്വിഫ്റ്റിലെ 1023 ജീവനക്കാർക്കും 801 കാഷ്വൽ ലേബേഴ്സിനും 1000 രൂപ വീതമാണ് ഓണം അലവൻസ് നൽകുന്നത്. ബദലി ജീവനക്കാർക്കും സ്വിഫ്റ്റിലെ ജീവനക്കാർക്കും ഓഗസ്റ്റ് 25 വരെയുള്ള ശമ്പളവും നൽകും. ആറു ഡിപ്പോകളിൽ നടപ്പാക്കി വരുന്ന സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിൽ ജീവനക്കാരുടെ സംഘടനകൾ കൂടി നിർദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി മൾട്ടിപ്പിൾ ഡ്യൂട്ടി ഒക്ടോബർ 1ന് എല്ലാ ഡിപ്പോയിലും നടപ്പാക്കുന്നതിനും തീരുമാനിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...