തിരുവനന്തപുരം: മാത്യു കുഴൽനാടൻ എം.എൽ.എയുടെ കുടുംബ ഭൂമിയിൽ സർവെ നടത്തിയ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. കോതമംഗലം താലൂക്ക് സർവേയർ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. റവന്യൂ റിപ്പോർട്ട് വിജിലൻസിനും കൈമാറിയിട്ടുണ്ട്. കോതമംഗലം കടവൂർ വില്ലേജിലെ മാത്യു കുഴൽനാടന്‍റെ കുടുംബഭൂമിയിലാണ് റവന്യൂ വകുപ്പ് റീസർവെ നടത്തിയത്. നിയമങ്ങൾ ലംഘിച്ച് പുരയിട ഭൂമി മണ്ണിട്ട് നികത്തി എന്നുള്ളതായിരുന്നു പരാതി. കോതമംഗലം താലൂക്ക് സർവേയർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം റവന്യൂ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇതേ റിപ്പോർട്ട് വിജിലൻസിനും റവന്യൂ വകുപ്പ് നൽകി . 2008ലെ നെൽവയൽ തണ്ണീർതട നിയമത്തിന് ലംഘനം ഉണ്ടായിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതെന്നാണ് സൂചന. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസിന്‍റെയും റവന്യൂ വകുപ്പിന്‍റെയും തുടർ നടപടികൾ ഉണ്ടായേക്കും. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് റവന്യൂ റിപ്പോർട്ട് കൈമാറിയേക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























