കെഎ​സ്ആ​ർടിസിയിൽ ഇ​ന്നു​ മു​ത​ൽ ശ​മ്പ​ള വി​ത​ര​ണം

For full experience, Download our mobile application:
Get it on Google Play

തി​​രു​​വ​​ന​​ന്ത​​പു​​രം : കെ.​​എ​​സ്.​​ആ​​ര്‍.​​ടി​​യി​​ലെ ശമ്പ​​ള വി​​ത​​ര​​ണം ഇന്ന്‌ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് സി.​​എം.​​ഡി ബി​​ജു പ്ര​​ഭാ​​ക​​ര്‍. ക്രി​​സ്മ​​സ് അ​​വ​​ധി ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള​​വ പ​​രി​​​ഗ​​ണി​​ച്ച്‌ തി​​ങ്ക​​ളാ​​ഴ്ച വ​​ള​​രെ​​യ​​ധി​​കം യാ​​ത്ര​​ക്കാ​​ര്‍ കെ.​​എ​​സ്.​​ആ​​ര്‍.​​ടി.​​സി​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന​​തി​​നാ​​ല്‍ ജീ​​വ​​ന​​ക്കാ​​ര്‍ ജോ​​ലി ബ​​ഹി​​ഷ്ക​​രി​​ച്ച്‌ സ​​ര്‍​​വീസ്​ മു​​ട​​ക്ക​​രു​​തെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ബ​​ഹി​​ഷ്ക​​ര​​ണം കാ​​ര​​ണ​​മു​​ള്ള സ​​ര്‍​​വീ​​സ്​ മു​​ട​​ക്കം സ്​​​ഥാ​​പ​​ന​​ത്തെ ജ​​ന​​ങ്ങ​​ളി​​ല്‍​​ നി​​ന്ന്​ അ​​ക​​റ്റാ​​നേ ഉ​​പ​​ക​​രി​​ക്കൂ. നി​​ല​​വി​​ല്‍ ഡ്യൂ​​ട്ടി ബ​​ഹി​​ഷ്ക​​രി​​ക്കു​​ന്ന സം​​ഘ​​ട​​ന​​ക​​ള്‍ തി​​ങ്ക​​ളാ​​ഴ്ച ശമ്പ​​ളം വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്ന ഉ​​റ​​പ്പി​​ല്‍ പി​​ന്മാ​​റ​​ണം.

വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ല്‍ മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ജീ​​വ​​ന​​ക്കാ​​രു​​ടെ ബ​​ഹി​​ഷ്ക​​ര​​ണം കാ​​ര​​ണം പ്ര​​തി​​ദി​​ന വ​​രു​​മാ​​ന​​ത്തി​​ല്‍ ഏ​​ക​​ദേ​​ശം മൂ​​ന്ന​​ര​​ക്കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്​​​ട​​മാ​​ണു​​ണ്ടാ​​യ​​ത്​. കോ​​വി​​ഡി​​ന് ശേ​​ഷ​​മു​​ള്ള റെ​​ക്കോ​​ഡ് വ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച -5.79 കോ​​ടി രൂ​​പ. വെ​​ള്ളി​​യാ​​ഴ്ച​​യും അ​​തു​​പോ​​ലെ വ​​രു​​മാ​​നം ല​​ഭി​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ 4.83 കോ​​ടി​​യാ​​യി കു​​റ​​ഞ്ഞു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ തി​​ങ്ക​​ളാ​​ഴ്ച ഡ്യൂ​​ട്ടി ബ​​ഹി​​ഷ്ക​​ര​​ണം ന​​ട​​ത്തി​​യാ​​ല്‍ സാമ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി കൂ​​ടു​​ത​​ല്‍ രൂ​​ക്ഷ​​മാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...