സാമ്പത്തിക പ്രതിസന്ധിയിൽ കിതച്ച് കെഎസ്ആർടിസി ; ഇതുവരെ ശമ്പളം നൽകിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനനന്തപുരം : ഏപ്രില്‍ മാസം പത്താം തീയതി പിന്നിടുമ്പോഴും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നാണ് ഔദ്യോഗിക വിശദീകരണം. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച കെ എസ് ആ ര്‍ടി സി സ്വിഫ്റ്റിന്‍റെ ഉദ്ഘാടന ദിവസദമായ നാളെ കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ അറിയിച്ചു.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈസ്റ്ററും വിഷുവും അടുത്തെത്തിയിട്ടും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആഹ്ളാദിക്കാനുള്ള അവസരമില്ല. ശമ്പളം എന്നത്തേക്ക് നല്‍കുമെന്ന് സര്‍ക്കാരോ മാനേജ്മെന്‍റോ വ്യക്തമായ ഉറപ്പ് നല്‍കുന്നില്ല. ഇന്ധനവില വര്‍ധന തിരച്ചടിയായെന്നാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. വരുമാനത്തിന്‍റെ 75 ശതമാനവും ഇന്ധനത്തിനായി ചെലവിടേണ്ട് സ്ഥിതിയാണ്. ശമ്പള വിതരണത്തിന് 80 കോടി വേണം. സര്‍ക്കാരാകട്ടെ 30 കോടിയിലധീകം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ്.

പ്രതിപക്ഷ തൊഴിലാളി യൂണിനുകളുടെ എതിർപ്പും കോടതിയിലെ കേസും വകവക്കാതെ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് എന്ന പുതിയ കമ്പനിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കെ സ്വിഫ്റ്റ് സര്‍വീസുകളുടെ ഉദ്ഘാടനം നാളെ വൈകിട്ട് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. എട്ട് എ സി സ്വീപ്പര്‍ ബസ്സുകളടക്കം 99 സര്‍വ്വീസുകളാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്.

പൊതുഗതാഗതം കുത്തക കമ്പനികള്‍ക്ക് അടിയറവെയ്ക്കുന്ന് എന്ന് ആരോപിച്ച് ഐ എന്‍ ടി യു സി ആഭിമുഖ്യത്തിലുള്ള ടി ഡി എഫ് നാളെ കരി ദിനം ആചരിക്കും. ബി എം എസിന്‍റെ എംപ്ളോയീസ് സംഘ് നാളെ പ്രതിഷേധ ദിനം സംഘടിപ്പിച്ചിട്ടുണ്ട്. ഭരണാനുകൂല സംഘടന കെ സ്വിഫ്റ്റിനെ പിന്തുണക്കുകയാണ്. ശമ്പള വിതരണം നീണ്ടു പോയാല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല ; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’...

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....