Thursday, May 2, 2024 3:41 am

കെഎസ്ആര്‍ടിസി സര്‍വീസ് മുക്കുന്നു ; ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള സ​ര്‍വി​സു​ക​ള്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത്​ യാ​ത്രാ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു. 52 സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന തൊ​ടു​പു​ഴ ഡി​പ്പോ​യി​ലെ 12ഓ​ളം ഗ്രാ​മീ​ണ സ​ര്‍​വി​സു​ക​ളാ​ണ്​ വെ​ട്ടി​ക്കു​റ​ച്ച​ത്. ഈ ​മേ​ഖ​ല​ക​ളി​ല്‍ ലാ​ഭ​ക​ര​മ​ല്ലെ​ന്ന പേ​രി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളും സ​ര്‍​വി​സ്​ ന​ട​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ സ​മാ​ന്ത​ര വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്​ നാ​ട്ടു​കാ​ര്‍. ഇ​ത്​ സാ​ധാ​ര​ണ​ക്കാ​രി​ല്‍ വ​ലി​യ സാ​മ്പത്തി​ക ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്കു​ന്നു.

തൊ​ടു​പു​ഴ ഡി​പ്പോ​യി​ല്‍നി​ന്ന്​ ക​രി​മ​ണ്ണൂ​ര്‍ – ​ഉ​ടു​മ്പ​ന്നൂ​ര്‍ – ​പെ​രി​ങ്ങാ​ശ്ശേ​രി – ഉ​പ്പു​കു​ന്ന് വ​ഴി ജി​ല്ല ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ത്തി​യി​രു​ന്ന മൂ​ന്ന്​ സ​ര്‍വി​സു​ക​ളാ​ണ് അ​ധി​കൃ​ത​ര്‍ നി​ര്‍ത്ത​ലാ​ക്കി​യ​ത്. ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ളും വി​ദ്യാ​ര്‍ഥി​ക​ളും സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​മാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന്​ രാ​വി​ലെ 6.15 നും ​വൈ​കീ​ട്ട്​ അ​ഞ്ചി​നും മു​ള്ള​രി​ങ്ങാ​ടി​ന്​ സ​ര്‍​വി​സ്​ ന​ട​ത്തി​യി​രു​ന്ന ര​ണ്ടും നി​ര്‍​ത്തി. ആ​ന​ക്ക​യ​ത്തേ​ക്ക്​ നാ​ല്​​ സ​ര്‍​വി​സു​ക​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ 7.50, 1.40, 3.30,5.3 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സ​ര്‍​വി​സ്. ഈ ​ട്രി​പ്പും നി​ര്‍​ത്തി. തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന്​ 5.30 ന്​ ​ഉ​ണ്ടാ​യി​രു​ന്ന മേ​രി​ഗി​രി, 6.30 നു​ള്ള തോ​പ്രാം​കു​ടി സ​ര്‍​വി​സും നി​ര്‍​ത്തി. ഇ​​പ്പോ​ള്‍ കു​ട്ടി​ക​ള്‍ ജീ​പ്പു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ലാ​ണ്​ സ്​​കൂ​ളി​ലേ​ക്ക്​ വ​രു​ന്ന​തും പോ​കു​ന്ന​തും. ബ​സി​ന്​ 20 രൂ​പ ടി​ക്ക​റ്റു​ള്ള ദൂ​ര​ത്തി​ന്​ 60 രൂ​പ​യാ​ണ്​ സ​മാ​ന്ത​ര വാ​ഹ​ന​ങ്ങ​ള്‍​വാ​ങ്ങു​ന്ന​ത്. ദി​വ​സ​വും ഇ​ത്ര​യും തു​ക ന​ല്‍​കി സ​ഞ്ച​രി​ക്കു​ന്ന​ത്​ കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച​ത്​ വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്.

രാ​വി​ലെ 11.40 ന് ​തൊ​ടു​പു​ഴ​യി​ല്‍നി​ന്ന്​ ഉ​പ്പു​കു​ന്ന് വ​ഴി ചെ​റു​തോ​ണി – ​തോ​പ്രാം​കു​ടി​ക്ക്​ ഉ​ണ്ടാ​യി​രു​ന്ന സ​ര്‍വി​സും നി​ര്‍​ത്തി. ഇ​വ​യി​ല്‍ പ​ല​തും യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന ബ​സു​ക​ളാ​ണ്. ഇ​തി​നു​പു​റ​മെ രാ​വി​ലെ 7.50 ന് ​തൊ​ടു​പു​ഴ​യി​ല്‍നി​ന്ന്​ ചെ​റു​തോ​ണി​ക്കു​ള്ള സ​ര്‍വി​സ്, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​തൊ​ടു​പു​ഴ​യി​ല്‍നി​ന്ന്​ ചെ​റു​തോ​ണി​ക്കും തി​രി​ച്ച്‌ ചേ​ല​ച്ചു​വ​ട് – ​വ​ണ്ണ​പ്പു​റം വ​ഴി തൊ​ടു​പു​ഴ​ക്കും ന​ട​ത്തി​യി​രു​ന്ന സ​ര്‍വി​സു​ക​ളും നി​ര്‍ത്ത​ലാ​ക്കി​യ​വ​യി​ല്‍​പ്പെ​ട്ട​താ​ണ്.

വി​ദ്യാ​ര്‍​ഥി​ക​ളും വ​ല​യു​ന്നു
സ്​​കൂ​ള്‍ തു​റ​ന്ന്​ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റെ യാ​ത്ര​ക്ലേ​ശം നേ​രി​ടു​ന്ന ഘ​ട്ട​മാ​ണ്​ ഇ​പ്പോ​ള്‍. സ്​​കൂ​ള്‍ ബ​സു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ കു​ട്ടി​ക​ള്‍ കൂ​ടു​ത​ലാ​യും ​കെ.​എ​സ്.​ആ​ര്‍.​ടി.​സി, സ്വ​കാ​ര്യ ബ​സ്​ സ​ര്‍​വി​സു​ക​ളെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്. പ​ല​തും നി​ര്‍​ത്ത​ലാ​ക്കി​യെ​ന്ന്​ മാ​ത്ര​മ​ല്ല ഉ​ള്ള​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് കാ​ര്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന സ​മ​യ​ത്ത​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ന്ന​തോ​ടെ ക​രി​മ​ണ്ണൂ​ര്‍, ഉ​ടു​മ്പ​ന്നൂ​ര്‍, പെ​രി​ങ്ങാ​ശ്ശേ​രി സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ബ​സി​നാ​യി ഏ​റെ​നേ​രം കാ​ത്തു​നി​ല്‍ക്കേ​ണ്ട സ്ഥി​തി​യാ​ണ്. അ​വി​ക​സി​ത മേ​ഖ​ല​യാ​യ ഉ​പ്പു​കു​ന്നി​ലേ​ക്ക് ഓ​ട്ടോ​ക്ക്​ കൂ​ലി​യാ​യി 150 രൂ​പ ന​ല്‍ക​ണം. നാ​ട്ടു​കാ​ര്‍ ഇ​പ്പോ​ള്‍ അ​മി​ത​മാ​യി ഓ​ട്ട​ക്കൂ​ലി ന​ല്‍കി​യാ​ണ് ജോ​ലി​ക്കു​പോ​കു​ന്ന​തും മ​റ്റാ​വ​ശ്യ​ങ്ങ​ള്‍ക്കു​പോ​യി മ​ട​ങ്ങു​ന്ന​തും. ജി​ല്ല ആ​സ്ഥാ​ന​ത്തേ​ക്ക് പോ​കേ​ണ്ട​വ​ര്‍ ഇ​പ്പോ​ള്‍ തൊ​ടു​പു​ഴ വ​ഴി​യാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...