ട്വന്റി 20 പരമ്പരയ്ക്കുശേഷം കിഷനും ചാഹറും ദക്ഷിണാഫ്രിക്കയിലേക്ക്?

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ കളിക്കുന്ന ദീപക് ചാഹറും ഇഷാൻ കിഷനും കൊൽക്കത്തയിൽ ഇന്നു നടക്കുന്ന മൂന്നാം ട്വന്റി 20 ക്കുശേഷം ദക്ഷിണാഫ്രിക്കയിലേക്കു പോകുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തയാറെടുക്കുന്ന ഇന്ത്യൻ എ ടീമിൽ ബിസിസിഐ ഇരുവരെയും ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. നവംബർ 24 ന് മുംബൈയിലെത്തുന്ന ഇരുവരും ദക്ഷിണാഫ്രിക്കയിലേക്കു പോകുമെന്ന് ‘ക്രിക്ബസ്സാ’ണ് റിപ്പോർട്ട് ചെയ്തത്. ഇവർക്കു പുറമെ പേസ് ബോളിങ് ഓൾറൗണ്ടറായ ഷാർദുൽ ഠാക്കൂറിനെയും എ ടീമിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

നവംബർ 23 മുതൽ ഡിസംബർ 29 വരെ നീണ്ടുനിൽക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അനൗദ്യോഗിക ടെസ്റ്റുകളാണ് ഇന്ത്യൻ എ ടീം കളിക്കുക. ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചൽ നയിക്കുന്ന ടീമിൽ മലയാളി താരം ദേവ്ദത്ത് പടിക്കലും ഇടംപിടിച്ചിരുന്നു. ചൊവ്വാഴ്ച ആരംഭിക്കുന്ന പരമ്പരയ്ക്കായി പഞ്ചലിന്റെ നേതൃത്വത്തിലുള്ള ടീം ദക്ഷിണാഫ്രിക്കയിലെത്തിക്കഴിഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടന്‍ വിനായകനെതിരായ കേസ് ; തുടർനടപടികൾ വേഗത്തിലാക്കാൻ പോലീസ്

0
ആലപ്പുഴ: നടൻ വിനായകനെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസില്‍ തുടർനടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി...

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപണം ; യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം

0
എറണാകുളം : സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മര്‍ദ്ദനം....

കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം ; അഞ്ചുവർഷത്തിന് ശേഷം ആളെ തിരിച്ചറിഞ്ഞു, ബന്ധുക്കളെ തിരഞ്ഞ് പോലീസ്

0
പാലക്കാട് : കത്തിക്കരിഞ്ഞനിലയിൽ മണ്ണാർക്കാട് തച്ചമ്പാറയിലെ റോഡരികിൽ കണ്ടെത്തിയ മൃതദേഹം അഞ്ചുവർഷത്തിനുശേഷം...

അമേരിക്കയിൽ ഇനി ട്രംപിൻ്റെ പേരിൽ വിമാനത്താവളവും

0
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎസ് പ്രസിഡന്റ്...