രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി മൂന്ന് പേര്‍ മംഗളൂരുവില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി മൂന്ന് പേര്‍ മംഗളൂരുവില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി സുബൈര്‍, പടീല്‍ സ്വദേശി ദീപക് കുമാര്‍, ബജ്പെ സ്വദേശി അബ്ദുല്‍ നസീര്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 92 ലക്ഷത്തി അമ്പതിനായിരം രൂപയുടെ നിരോധിത നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. അസാധുവാക്കിയ നോട്ടുകള്‍ ശിവമോഗ, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. അഡയാറില്‍ നിന്ന് ലാല്‍ബാഗിലേക്കുള്ള യാത്രാമധ്യേ വാഹന പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം.

രണ്ട് ബാഗുകളിലായാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ആയിരം രൂപയുടെ 10 കെട്ടുകളും 500 രൂപയുടെ  57 കെട്ടുകളുമാണ് ഉണ്ടായിരുന്നത്. 50 ശതമാനം മൂല്യമുള്ള പഴയ നോട്ടുകള്‍ ബാങ്ക് എടുക്കുമെന്ന് പ്രചരിപ്പിച്ച്‌ ആളുകളെ കബളിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടത്തിക്കൊണ്ട് വന്ന പണം സൂക്ഷിക്കാനാണ് മംഗളൂരുവില്‍ എത്തിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.സി.എഫില്‍ നിന്നുള്ള മാലിന്യ നീക്കം : വ്യാജവാര്‍ത്ത തള്ളി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്

0
ഇലന്തൂര്‍ : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അജൈവ മാലിന്യ സംഭരണ...

​ബിജെപിയിൽ ചേരാൻ സമ്മർദ്ദവും ഭീഷണികളും ; വെളിപ്പെടുത്തലുമായി അഭിജീത് ദീപ്‌കെ

0
പൂനെ: ബിജെപിയില്‍ ചേരാന്‍ ഭീഷണിയെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. പാര്‍ട്ടിയില്‍...

പതഞ്ജലി ഇനി ഇൻഷുറൻസ് മേഖലയിലേക്ക്

0
ന്യൂഡല്‍ഹി: പതഞ്ജലി ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിലേക്ക്. ധര്‍മപാല്‍ സത്യപാല്‍ ഗ്രൂപ്പുമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ജില്ല ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ജൂലൈ 31 ജില്ല ശിശുക്ഷേമ സമിതി...