ജനങ്ങളെ പിഴിയാന്‍ എരുമേലി – പമ്പ ഓഡിനറി സര്‍വ്വീസ് കെഎസ്‌ആര്‍ടിസി അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

എരുമേലി : ശബരിമല തീര്‍ഥാടകര്‍ക്കായി ആരംഭിച്ച എരുമേലി – പമ്പ ഓഡിനറി സര്‍വ്വീസ് കെഎസ്‌ആര്‍ടിസി അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു. ശബരിമല തീര്‍ഥാടകര്‍ക്കായി എരുമേലി – പമ്പ ഷെഡ്യൂള്‍ സര്‍വീസായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഓര്‍ഡിനറി സര്‍വീസാണ് അട്ടത്തോട് വരെ സര്‍വീസ് നടത്തി അവസാനിപ്പിക്കുന്നത്. എരുമേലി, മുക്കൂട്ടുതറ, പമ്പാവാലി, അട്ടത്തോട് ആദിവാസി കോളനി എന്നീ മേഖലകളിലെ നൂറുകണക്കിന് തൊഴിലാളികളാണ് ഇതോടെ ദുരതത്തിലായിരിക്കുന്നത്.

എരുമേലിയില്‍ നിന്നും രാവിലെ ഏഴ് മണിക്കും, ഉച്ചകഴിഞ്ഞ് 3.40 നുമായി രണ്ട് സര്‍വീസുകളാണ് കെഎസ്‌ആര്‍ടിസി പമ്പയിലേക്ക് നടത്തുന്നത്. ശബരിമല തീര്‍ഥാടന കേന്ദ്രമായ പമ്പയിലും, ശബരിമലയിലും അടക്കം നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും, മാസപൂജ വേളകളിലും ജോലിക്ക് എത്തുന്ന ഈ മേഖലയില്‍ നിന്നുള്ള നാട്ടുകാരുടെ ഏക ആശ്രയമായിരുന്നു ഈ സര്‍വീസ്. വിവിധ യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളും മറ്റും 250 ലധികം പേരാണ് ഇവിടെ ജോലിക്കെത്തുന്നത്. കെഎസ്‌ആര്‍ടിസി സര്‍വ്വീസ് അട്ടത്തോട് വരെയാക്കിയതോടെ അട്ടത്തോട് നിന്നും വലിയ തുക നല്കി ടാക്സിയില്‍ പമ്പയിലേക്ക് പണിക്ക് പോകേണ്ട ഗതികേടാണുള്ളത്. ഇന്നലെ രാവിലെ പെരുനാട് ഗ്രാമപഞ്ചായത്ത് ബിജെപി മെമ്പര്‍ മഞ്ജു പ്രമോദിന്റെ നേതൃത്വത്തില്‍ നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ സര്‍വീസ് പമ്പയിലേക്ക് പുനഃസ്ഥാപിക്കുകയുമായിരുന്നു.

ശബരിമല തീര്‍ഥാടന വേളയിലും, മാസപൂജ വേളയിലും എരുമേലി പമ്പ – ഓഡിനറി സര്‍വീസ് നിര്‍ത്തി പകരം ചാര്‍ജ് വര്‍ദ്ധിപ്പിച്ച്‌ സ്പെഷല്‍ സര്‍വീസുകളാണ് കെഎസ്‌ആര്‍ടിസി നടത്തുന്നത്. അട്ടത്തോട് – നിലയ്ക്കല്‍ – പമ്പ സര്‍വീസുകള്‍ക്ക് തുക കൂടുതലായതിനാല്‍ എരുമേലിയില്‍ നിന്നും ഓഡിനറി സര്‍വ്വീസ് പമ്പയിലേക്ക് നടത്താന്‍ കഴിയില്ലെന്നാണ് കെഎസ്‌ആര്‍ടിസി അധികൃതര്‍ പറയുന്നത്. എരുമേലിയില്‍ നിന്നുള്ള പമ്പ സര്‍വീസ് അട്ടത്തോട്ടില്‍ നിര്‍ത്തുകയും പത്തനംതിട്ടയില്‍ നിന്നും വരുന്ന കെഎസ്‌ആര്‍ടിസി സ്പെഷല്‍ ബസില്‍ ഇരട്ടി തുക നല്കി പമ്പയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്.

ശബരിമല തീര്‍ഥാടകരെ കൊള്ളയടിക്കുന്ന കെഎസ്‌ആര്‍ടിസി മലയോരമേഖലയിലെ പാവപ്പെട്ട കൂലിപ്പണിക്കാരേയും കൊള്ളയടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. എന്നാല്‍ എരുമേലി – പമ്പ സര്‍വീസ് അട്ടത്തോട്ടില്‍ അവസാനിപ്പിക്കാതെ പമ്പ വരെ നീട്ടാന്‍ റാന്നി എംഎല്‍എക്ക് നിവേദനം നല്കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പഞ്ചായത്തംഗം മഞ്ജു പ്രമോദ് പറഞ്ഞു. പമ്പവരെ സര്‍വീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ വകുപ്പുമന്ത്രി അടക്കമുള്ള ഉന്നത അധികാരികള്‍ക്ക് നിവേദനം നല്കുമെന്നും അവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...