സൈലന്റ് വാലിയിൽ ജംഗിൾ സഫാരി ; കെഎസ്ആർടിസിയുടെ പാക്കേജ് വെറും 1250 രൂപക്ക്

For full experience, Download our mobile application:
Get it on Google Play

നിത്യഹരിതയായ മഴക്കാടുകളും നിബിഡ വനത്തിനുള്ളിലെ കാണാക്കാഴ്ചകളും ചേർന്ന് എന്നും മലയാളികളെ ആകർഷിക്കുന്ന ഇടമാണ് സൈലന്റ് വാലി. എന്നാല്‍ അത്ര എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിയാത്തതിനാല്‍ സൈലന്റ് വാലിയിലെ കാഴ്ചകൾ ആസ്വദിച്ചിട്ടുള്ളവർ ചുരുക്കമായിരിക്കും. എന്നലിതാ, സൈലൻറ് വാലിയിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങള്‍ ഒരുങ്ങിക്കോ. പാലക്കാട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ സൈലന്റ് വാലിയിലേക്ക് ജംഗിൾ സഫാരി ആരംഭിച്ചു.

കഴിഞ്ഞ് ദിവസം 52 പേരുമായി നടത്തിയ ആദ്യ യാത്ര വൻ വിജയമായിരുന്നു. ബജറ്റ് ടൂറിസം സെൽ. സൈലന്റ് വാലി ദേശീയോദ്യാനവുമായി സഹകരിച്ചുള്ള യാത്രയിൽ താല്പര്യമുള്ളവർക്ക് യാത്ര ബുക്ക് ചെയ്യാം. പുലര്‍ച്ചെ 5.00 മണിക്ക് പാലക്കാട് ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന യാത്ര രണ്ട് മണിക്കൂറിന് ശേഷം ഏഴു മണിയോടെ സൈലന്റ് വാലിയിലെത്തും. പ്രഭാത ഭക്ഷണം ഇവിടെ ഒരുക്കിയിട്ടുണ്ടാവും. അത് കഴിച്ച ശേഷം പിന്നീടുള്ള യാത്ര വനംവകുപ്പിന്റെ വാഹനത്തിലാണ്. കാടിനുള്ളിലൂടെയുള്ള സഫാരി ഒരു മണിക്ക് തീരും. ഉച്ചഭക്ഷണവും വനംവകുപ്പ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. യാത്രയിലെ അടുത്ത ലക്ഷ്യസ്ഥാനം കാഞ്ഞിരപ്പുഴ ഡാം ആണ്.

നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ് വാലി പശ്ചിമഘട്ടത്തിന്റെ ഭാഗമായ ദേശീയോദ്യാനമാണ്. വർഷങ്ങളുടെ പഴക്കമുള്ള കാടുകളാണ് ഇതിലുള്ളതെന്നാണ് കരുതുന്നത്. സൈരന്ധ്രിക്കാടുകൾ എന്നും ഇവ  അറിയപ്പെടുന്നു. സിംഹവാലൻ കുരങ്ങ് ഉൾപ്പെടെയുള്ളവ കാണപ്പെടുന്ന ഇവിടുത്തെ ജൈവൈവിധ്യം പകരം വെയ്ക്കാനാവാത്ത ഒന്നാണ്. ഇനിയും തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങളും ഇവിടെയുണ്ട്. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് കാഞ്ഞിരപ്പുഴ ഡാം. ഇതിനോട് ചേർന്ന് കാഞ്ഞിരപ്പുഴ ഉദ്യാനം. തൊട്ടടുത്തുള്ള ബേബി ഡാമിൽ ബോട്ട് സർവീസ് ഉണ്ട്. വാക്കോടൻ മലയുടെ മനോഹരമായ കാഴ്ചയും ഇവിടെ നിന്നാൽ കാണാം. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നും ശിരുവാണി ഡാമിലേക്ക് പോകാന്‍ കഴിയും. ഇതിന് പ്രത്യേക അനുമതി ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...