റാന്നി: റാന്നി നിലയ്ക്കൽ മർത്തോമ്മാ കൺവൻഷൻ നഗറിലേക്ക് കെ എസ് ആർ ടി സിയുടെ സ്പെഷ്യൽ ബസ് സർവ്വീസ് അനുവദിച്ചു. മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കൺവൻഷനായി എത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം കെഎസ്ആർടിസിയുടെ പ്രത്യേക ബസ് സർവീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം എന്ന് അഡ്വ. പ്രമോദ് നാരായൺ എം എൽ എ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്നാണ് ബസ് സർവ്വീസ് അനുവദിച്ച് മന്ത്രി ഉത്തരവിറക്കിയത്. 14 മുതൽ വൈകിട്ട് 6 ന് ഇട്ടിയപ്പാറയിലാണ് കൺവൻഷൻ ആരംഭിച്ചത്. യാത്രക്കാരുടെ തിരക്കിനനുസ്യതമായി വെച്ചുച്ചിറ, ചിറ്റാർ – വടശേരിക്കര, മേക്കൊഴൂർ – വയലത്തല -അയിരൂർ എന്നിവിടങ്ങളിൽ നിന്നാണ് സർവ്വീസ് നടത്താൻ അനുമതി. കെ എസ് ആർ ടി സി പത്തനംതിട്ട ഓഫിസിനാണ് ഇതിന്റെ ചുമതല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























