പണിമുടക്കില്‍ പങ്കെടുത്തില്ല കെഎസ്‌ആര്‍ടിസി ജീവനക്കാരന് മര്‍ദ്ദനമേറ്റതായി പരാതി

For full experience, Download our mobile application:
Get it on Google Play

വയനാട്‌ : വയനാട്ടില്‍ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ പങ്കെടുക്കാത്തതിന് ജീവനക്കാരന് മര്‍ദ്ദനമേറ്റതായി പരാതി. ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയ കല്ലോടി സ്വദേശി എന്‍.എ ഷാജിക്കാണ് മര്‍ദ്ദനമേറ്റത്. കല്ലുകൊണ്ടുളള മര്‍ദ്ദനത്തില്‍ ഷാജിയുടെ ഇടതു കണ്ണിനും നെറ്റിയിലും പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഷാജിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടൊയാണ് സംഭവം.

രണ്ട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് ഷാജി പറയുന്നത്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ജീവനക്കാര്‍ നടത്തിയ പ്രതിഷേധത്തില്‍ ഷാജി പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് സമരാനുകൂലികളായ മാനന്തവാടി ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഫോണിലൂടെ വിളിച്ച്‌ അസഭ്യം പറയുകയും ഭീഷണിപെടുത്തിയതായും ഷാജി പറഞ്ഞു. നാലംഗ സംഘം വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നെന്നും ഷാജി പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...