Thursday, March 28, 2024 4:10 pm

തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഉടന്‍ കേരളത്തിലേക്ക് തിരിക്കുന്നില്ല. സിപിഎമ്മിലെ മറ്റൊരു മുതിര്‍ന്ന നേതാവാകും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന ജോ ജോസഫിന്റെ മണ്ഡലം കണ്‍വെന്‍ഷനിലെ ഉദ്ഘാടകന്‍. ഇക്കാര്യത്തില്‍ സിപിഎം അന്തിമ തീരുമാനം എടുത്തിട്ടില്ല. പോളിറ്റ്ബ്യൂറോ നേതാക്കളെ എത്തിക്കാനാണ് ശ്രമം. അല്ലാത്ത പക്ഷം കെ.വി തോമസിനോടും കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് സന്നദ്ധനാണോ എന്ന് സിപിഎം തിരക്കും.

Lok Sabha Elections 2024 - Kerala

തൃക്കാക്കരയില്‍ എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഈ മാസം 12ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. നിലവില്‍ അമേരിക്കയില്‍ ചികിത്സയിലാണ് മുഖ്യമന്ത്രി. കണ്‍വെന്‍ഷന് മുമ്പായി മുഖ്യമന്ത്രി മടങ്ങിയെത്തുമെന്നായിരുന്നു ഇടതു മുന്നണി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പത്താം തീയതി മുഖ്യമന്ത്രി മടങ്ങിയെത്തുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ മടങ്ങി വരവ് ഇനിയും വൈകും. തൃക്കാക്കരയില്‍ ഉറപ്പാണ് നൂറ്… ഉറപ്പാണ് എല്‍ഡിഎഫ് എന്നതാണ് ഇടതു മുദ്രാവാക്യം.

12ന് വൈകുന്നേരം മുഖ്യമന്ത്രി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് എല്‍ ഡി എഫ് നേതാക്കള്‍ അറിയിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച്‌ മുഖ്യമന്ത്രി നേതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് എന്ന നിലയിലാകരുത് പ്രചാരണമെന്നും സീറ്റ് തിരിച്ചുപിടിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നവെന്നും വെളിപ്പെടുത്തുകയും ചെയ്തു. തൃക്കാക്കരയില്‍ 12ന് മുഖ്യമന്ത്രി എത്തുന്നതോടെ പ്രചരണം പുതിയ തലത്തിലെത്തുമെന്നും പ്രതീക്ഷിച്ചു. പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന മുതിര്‍ന്ന നേതാവ് ഇ.പി ജയരാജനും മുഖ്യമന്ത്രി എത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു.

എന്നാല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല. 12ന് ശേഷം മാത്രമേ മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും മടങ്ങൂ. ചികില്‍സാര്‍ത്ഥം അമേരിക്കയിലെ മയോ ക്ലീനിക്കിലാണ് മുഖ്യമന്ത്രിയുള്ളത്. വിശദ പരിശോധനകള്‍ തുടരേണ്ടതിനാലാണ് അമേരിക്കയില്‍ തങ്ങുന്നത്. തുടര്‍ചികില്‍സയ്ക്ക് വേണ്ടി ഇത്രയധികം ദിവസം അമേരിക്കയില്‍ തങ്ങുന്നതിന്റെ കാരണം വ്യക്തതവുമല്ല. എന്താണ് രോഗമെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ കണ്‍വെന്‍ഷന് എത്തുന്ന തരത്തിലെ യാത്രാ പദ്ധതികളൊന്നും മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇല്ല. ഇക്കാര്യം സംസ്ഥാനത്തെ നേതാക്കളെ അമേരിക്കയില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.

12ന് ശേഷം മുഖ്യമന്ത്രി ദുബായ് വഴിയാകും കേരളത്തിലേക്ക് മടങ്ങുക. ദുബായിലും രണ്ടോ മുന്നോ ദിവസം മുഖ്യമന്ത്രി തങ്ങാന്‍ സാധ്യതയുണ്ട്. വിശ്രമത്തിന് വേണ്ടിയാണ് ഇതെന്നാണ് സൂചന. ഇതിനുള്ള ക്രമീകരണങ്ങള്‍ ദുബായിലും നടക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ഈ മാസം 20ന് ശേഷമേ മുഖ്യമന്ത്രി മടങ്ങി എത്തൂ. അതിന് ശേഷം തൃക്കാക്കരയില്‍ പ്രചരണത്തില്‍ സജീവമാകും. ഡോ.ജോ ജോസഫിനെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും മുഖ്യമന്ത്രിയുടെ അമേരിക്കയില്‍ നിന്നുള്ള ഇടപെടലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികില്‍സയ്ക്കായി അമേരിക്കയിലാണുള്ളത്. അതുകൊണ്ട് തന്നെ കോടിയേരിയും കണ്‍വെന്‍ഷനില്‍ അസാന്നിധ്യമാകും.

ഈ സാഹചര്യത്തില്‍ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിക്കും. അല്ലാത്ത പക്ഷമാകും കെ.വി തോമസിന്റെ സാധ്യത തേടുക. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസ് കണ്‍വെന്‍ഷന് എത്തുമെന്നാണ് സിപിഎം പ്രതീക്ഷ. പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ മാത്രമാകും പിണറായി തൃക്കാക്കരയില്‍ വോട്ട് തേടി എത്തുക. അമേരിക്കയിലുള്ള കോടിയേരി വോട്ടെടുപ്പിന് മുമ്പ് എത്തുമോ എന്ന് ഇനിയും ഉറപ്പിക്കാനായിട്ടില്ല.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫും തമ്മില്‍ പൊരിഞ്ഞ മത്സരമാണ്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആം ആദ്മിക്ക് പുറകെ ട്വന്റി 20യും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് തൃക്കാക്കരയില്‍ മത്സരിക്കാത്തതെന്ന് ട്വന്റി 20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം ; വെന്റിലേറ്ററിലേക്ക് മാറ്റി

0
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ...

ഇഡി അന്വേഷണം ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് എംഎം ഹസന്‍

0
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും...

10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് ഏപ്രില്‍ ഒന്ന് വരെ

0
തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂടിന് കുറവില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. 104.63 ദശലക്ഷം...