Friday, May 17, 2024 4:57 pm

ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ കെഎസ്ആര്‍ടിസിയില്‍ ഭരണകക്ഷിയുടെ തൊഴിലാളി യൂണിയന്‍ വളയല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസ് വളഞ്ഞ് സിഐടിയു. ഓഫീസിന്റെ അഞ്ച് ഗേറ്റുകളും പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്. ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെയാണ് ഉപരോധം. നേരത്തേയെത്തിയ കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുള്ളത്. രാവിലെ മുതല്‍ വൈകിട്ട് വരെ നടക്കുന്ന ഉപരോധ സമരത്തില്‍ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ നേരത്തേ അറിയിച്ചിരുന്നു. ശമ്പള പ്രതിസന്ധി അടക്കം കെഎസ്‌ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് ശക്തമാക്കാന്‍ യൂണിയന്‍ തീരുമാനിച്ചത്.

സമരം സര്‍വീസുകളെ ബാധിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. നാളെ ഐഎന്‍ടിയുസിയും ചീഫ് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തുന്നുണ്ട്. ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ച യോഗം ചേര്‍ന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ 27-ാം തീയതി യൂണിയന്‍ നേതാക്കളെ വിശദമായ ചര്‍ച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുതലപ്പൊഴിയിൽ അപകടം തുടർക്കഥ : ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിംഗ്

0
തിരുവനന്തപുരം : തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്ന...

വനിതാ കമ്മിഷന്‍ സിറ്റിംഗ് : 16 പരാതികള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : വനിതാ കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിങ്ങില്‍ 16 പരാതികള്‍...

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം ; കമ്പനി ഉടമ അറസ്റ്റിൽ

0
മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച...

70 ലക്ഷം ആർക്ക്? നിർമൽ NR 380 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 380 ലോട്ടറി നറുക്കെടുപ്പ്...