കെ.എസ്‌.ആര്‍.ടി.സി പണിമുടക്ക് ; 9.4 കോടി രൂപയുടെ വരുമാന നഷ്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കില്‍ കെ.എസ്‌.ആര്‍.ടി.സി ക്ക് 9.4 കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌ക്കരണ ചര്‍ച്ച തുടരുമെന്ന് മാനേജ്‌മെന്റ്. ഡയസ്‌നോണിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കും പോലെ നടപ്പിലാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ കൂടുതല്‍ ടിക്കറ്റ് വരുമാനം ലഭിക്കുന്ന ദിവസങ്ങളായിരുന്നു വെള്ളി, ശനി. എന്നാല്‍ ജീവനക്കാര്‍ പണിമുടക്കിയതിനാല്‍ വെള്ളിയാഴ്ച ഒരു ബസും ഓടിയില്ല.

ഇന്നലെ മൂന്ന് സോണുകളിലുമായി 268 സര്‍വ്വീസുകള്‍ നടത്തി. ദിവസവും ശരാശരി 3,300 ബസുകളാണ് ഇപ്പോള്‍ കെ.എസ്‌.ആര്‍.ടി.സി ഓടിച്ചിരുന്നത്. രണ്ട് ദിവസത്തെ പണി മുടക്കിനെ തുടര്‍ന്ന് 9 കോടി, 40 ലക്ഷം രൂപയുടെ വരുമാന നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍. നിലവില്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ 2 കോടി 80 ലക്ഷം രൂപയും, ഡീസല്‍ ചെലവായി രണ്ട് കോടി 50ലക്ഷം രൂപയും ദിവസവും വേണ്ടി വരും.

സമരത്തിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട് ദിവസം ജോലിയ്ക്ക് എത്താത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ല. അതിനാല്‍ പണിമുടക്കിനെ തുടര്‍ന്ന് അധിക ബാധ്യത ഉണ്ടാകില്ലെന്നാണ് കരുതുന്നത്. പണിമുടക്ക് നടത്തിയാലും ശമ്പള പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കെ.എസ്‌.ആര്‍.ടി.സി മാനേജ്‌മെന്റ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...