അമ്മ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല 9 -ാം ക്ലാസുകാരി വീടുവിട്ടിറങ്ങി ; അര്‍ധരാത്രി റോഡരികില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

നാദാപുരം : സദാസമയം മകൾ മൊബൈൽ ഫോണുപയോഗിക്കുന്നത് ചോദ്യംചെയ്ത അമ്മ ഫോൺ വാങ്ങിവെച്ചു. ഇതിൽ ക്ഷുഭിതയായ മകൾ വീടുവിട്ടിറങ്ങി. ചേലക്കാട് സ്വദേശിനിയായ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയാണ് വെള്ളിയാഴ്ച വൈകുന്നേരം മൂന്നരമുതൽ കാണാതായത്. ഏറെനേരത്തെ ആശങ്കയ്ക്കൊടുവിൽ വിദ്യാർഥിനിയെ അർധരാത്രി റോഡരികിൽ കണ്ടെത്തി.

വീട്ടുകാർ ആദ്യം കരുതിയത് പെൺകുട്ടി അയൽവീട്ടിലുണ്ടാകുമെന്നായിരുന്നു. എന്നാൽ സന്ധ്യമയങ്ങിയിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെയാണ് കുട്ടിക്കായി അന്വേഷണം തുടങ്ങുന്നത്. ബന്ധുവീട്ടിലും പരിസരത്തും ഇല്ലെന്നറിഞ്ഞതോടെ വീട്ടുകാർ നാദാപുരം പോലീസിൽ പരാതിനൽകി. വിദ്യാർഥിനിക്കായി ബന്ധുക്കളും പോലീസും വ്യാപക തെരച്ചിൽ നടത്തിവരികെയാണ് അർധരാത്രിയോടെ കുറ്റ്യാടി – നാദാപുരം സംസ്ഥാനപാതയിൽ മൊകേരിയിൽ കുട്ടിയുണ്ടെന്ന വിവരം ഒരാൾ വിളിച്ചുപറയുന്നത്.

റോഡിലൂടെ കറുത്ത പർദയും ഹിജാബും ധരിച്ച് തനിയെ നടന്നുപോകുന്ന പെൺകുട്ടിയെക്കണ്ട ഒരു വാഹനത്തിന്റെ ഡ്രൈവർ കുട്ടിയോട് കാര്യം തിരക്കി. കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം പിന്നീട് കുട്ടിയുടെ രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഉടൻ പോലീസും സ്ഥലത്തെത്തി. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...