ലോക്ഡൗണ്‍ : കെഎസ്ആർടിസി പ്രതിസന്ധിയില്‍ ; ശമ്പളം നൽകാൻ 85 കോടിയെങ്കിലും സർക്കാർ സഹായം വേണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ഡൗണില്‍ വരുമാനം നിലച്ചതോടെ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷമായി. അടുത്ത മാസം ശമ്പളം വിതരണം ചെയ്യണമെങ്കില്‍ 85 കോടിയെങ്കിലും സര്‍ക്കാര്‍ സഹായം കിട്ടണം. കെഎസ്ആര്‍ടിസിയുടെ ഭാവി സംബന്ധിച്ച് ലോക്ഡൗണിനു ശേഷം ഗൗരവമായ ചര്‍ച്ചയുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണിനു മുമ്പ് തന്നെ സര്‍വ്വീസുകള്‍ പകുതിയിലേറെ വെട്ടിക്കുറച്ചിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സര്‍വ്വീസുകള്‍ പൂര്‍ണമായും നിലച്ചു. പ്രതിമാസം ശരാശരി 180 കോടി വരുമാനം കിട്ടിയിരുന്ന സ്ഥാനത്ത് മാര്‍ച്ച് മാസത്തില്‍ 99 കോടി മാത്രമായിരുന്നു വരുമാനം. സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ സഹായം നല്‍കിയതിനാല്‍ ശമ്പളം മുടങ്ങിയില്ല. പൊതുഗതാഗതം എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. അടുത്ത മാസം ശമ്പളം നല്‍കണമെങ്കില്‍ 85 കോടിയെങ്കിലും വേണം.

കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 1000 കോടി വകയിരുത്തിയിട്ടുണ്ട്. പക്ഷെ ഇതില്‍ 780 കോടിയും പെന്‍ഷനു വേണ്ടി നീക്കി വെക്കേണ്ടി വരും. ഫലത്തില്‍ രണ്ടോ മൂന്നോ മാസത്തിനകം ശമ്പളത്തിനുള്ള സര്‍ക്കാര്‍ സഹായം നിലച്ചേക്കും. ലോക്ക്ഡൌണിനു ശേഷം  വരാനിരിക്കുന്ന പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നത് കെഎസ്ആര്‍ടിസിക്ക് വലിയ വെല്ലുവിളിയാവുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...