കെ .എ​സ്.​ആ​ര്‍.​ടി.​സി ബ​സ് വാ​ട​കയ്​ക്കെ​ടു​ത്ത് കേ​ന്ദ്ര​ങ്ങ​ള്‍ ക​റ​ങ്ങി​യു​ള്ള ആ​ന​വ​ണ്ടി ഫാ​ന്‍സിന്റെ യാത്ര വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വിനോദസഞ്ചാരത്തിനായി കെ .എ​സ്.​ആ​ര്‍.​ടി.​സി ബ​സ് വാ​ട​കയ്​ക്കെ​ടു​ത്ത് കേ​ന്ദ്ര​ങ്ങ​ള്‍ ക​റ​ങ്ങി​യു​ള്ള ആ​ന​വ​ണ്ടി ഫാ​ന്‍​സിന്റെ യാത്ര വിവാദത്തിലായി. ഇവര്‍ ബ​സി​നു മു​ക​ളി​ല്‍ ക​യ​റി​യി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈറലായിരുന്നു. തുടര്‍ന്നാണ് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഡി​പ്പോ പ്ര​തി​ക്കൂ​ട്ടി​ലാ​യത്. ഡി​പ്പോ​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്രവര്‍ത്തികള്‍ക്കെതിരെ ജീ​വ​ന​ക്കാ​രും രം​ഗ​ത്തെ​ത്തിയിരുന്നു.

ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള ഓ​ണ്‍​ലൈ​ന്‍ കൂ​ട്ടാ​യ്മ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഡി​പ്പോ​യി​ലെ​ത്തി ര​ണ്ട് ബ​സു​ക​ള്‍ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. ഇവര്‍ മു​ത്ത​ങ്ങ, കാ​രാ​പ്പു​ഴ തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര ചെയ്തത്.

അതെസമയം കാ​രാ​പ്പു​ഴ​യി​ല്‍ ബ​സി​നു മു​ക​ളി​ല്‍ ക​യ​റി​യി​രു​ന്നു​ള്ള സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങള്‍ നടത്തിയ ഇവര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ടങ്ങളില്‍ നിന്നും ഒ​ഴി​വാ​യ​ത്. പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ബ​സി​നു മു​ക​ളി​ല്‍ കയറി ഇരുന്നു. മു​ക​ളി​ലെ വൈ​ദ്യു​തി ലൈ​ന്‍ ഗൗ​നി​ക്കാ​തെ​യാ​യി​രു​ന്നു ഇവരുടെ ഉല്ലാസയാത്ര. അതേസമയം പി​റ​കി​ലെ ടൂ​റി​സ്​​റ്റ് ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ഹ​സ്യ​മാ​യി ഇ​ത് മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ടൂ​റി​സ്​​റ്റ് ബ​സു​കാ​ര്‍ അ​വ​രു​ടെ ഫേ​സ് ബു​ക്ക് പേ​ജി​ല്‍ പോ​സ്​​റ്റ് ചെയ്യുകയും ചെയ്തു .ഇതോടെയാണ് യാ​ത്ര വി​വാ​ദ​മാ​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...