കെ.എസ്.ആര്‍.ടി.സിയില്‍ 5098 സ്ഥിരനിയമനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി.യില്‍ 5098 സ്ഥിരനിയമനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. വിരമിക്കുന്ന ജീവനക്കാര്‍ക്കുപകരം നിയമനം ഉണ്ടാകില്ല. പകരം പുതിയതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക് പുതിയ ബസുകള്‍ നല്‍കുകയും അതിലേക്ക് കരാര്‍ നിയമനങ്ങള്‍ തുടരുകയും ചെയ്യും. കെ.എസ്.ആര്‍.ടി.സി.ക്ക് പുതിയ ബസുകളോ നിയമനങ്ങളോ ഉണ്ടാകില്ല.ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് മാനേജ്‌മെന്റ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. അഞ്ചുവര്‍ഷത്തിനിടെ 7992 തസ്തികകളാണ് കെ.എസ്.ആര്‍.ടി.സി.യില്‍ വെട്ടിക്കുറച്ചത്.

ഇപ്പോഴുള്ള 3776 ബസുകള്‍ ഓടിക്കുന്നതിന് 26,036 ജീവനക്കാരാണുള്ളത്. സിംഗിള്‍ഡ്യൂട്ടി വ്യാപകമാക്കിയാല്‍ 20,938 ജീവനക്കാരെക്കൊണ്ട് 4250 ബസുകള്‍ ഓടിക്കാനാകും. കണിയാപുരം ഡിപ്പോയില്‍ പരീക്ഷണത്തിലുള്ള സിംഗിള്‍ ഡ്യൂട്ടിയില്‍ ഒരു ബസിന് ഒരു ഡ്രൈവറും കണ്ടക്ടറും അവരുടെ അഭാവത്തില്‍ മറ്റൊരാളുടെ ഭാഗികസേവനവും (1.8 എന്ന അനുപാതം) മതിയാകും.

2022 മേയിലെ കണക്കുകള്‍ പ്രകാരം 9552 ഡ്രൈവര്‍മാരും 9030 കണ്ടക്ടര്‍മാരുമാണുള്ളത്. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ 7650 വീതം കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും മതി. ഈ പരിഷ്കരണംകൂടി വരുമ്പോള്‍ പിണറായിസര്‍ക്കാരിന്റെ കാലത്ത് റദ്ദാകുന്ന തസ്തികകള്‍ 13,090 ആവും. 2016-ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ 34,028 സ്ഥിരംജീവനക്കാരും 9500 എം പാനല്‍ ജീവനക്കാരുമുണ്ടായിരുന്നു. കോടതിവിധിയെ തുടര്‍ന്ന് എം പാനല്‍ ജീവനക്കാരെ ഒഴിവാക്കി. ശേഷം ഡ്യൂട്ടിക്രമീകരണങ്ങളുടെ ഭാഗമായി സ്ഥിരംതസ്തികകള്‍ കുറച്ചുകൊണ്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...