വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനില്‍നിന്നു വീണ് യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനില്‍നിന്നു വീണ് യുവതിക്ക് ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കല്‍ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകള്‍ അനു ജേക്കബ് (22) ആണ് മരിച്ചത്. കാക്കനാട് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. ഇന്നലെ ഉച്ചയ്ക്കു 12.10 ഓടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്.

കുടുംബാംഗങ്ങളുമൊത്ത് വേണാട് എക്‌സ്പ്രസില്‍ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു യുവതി. ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാന്‍ ഇറങ്ങി. വെള്ളം വാങ്ങി യുവതി തിരികെ എത്തും മുന്‍പേ ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. ഇതിനിടെ കോച്ചിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ അനു കാല്‍തെന്നി ട്രാക്കിലേക്കു വീഴുകയായിരുന്നു. സഹോദരി ലെന. സംസ്‌കാരം പിന്നീട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...