കെഎസ്ആർടിസിക്ക് കിഫ്ബിയിൽ നിന്നും വായ്പയെടുക്കാം ; അനുമതി നൽകി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവീകരണ പ്രവർത്തനങ്ങൾക്ക് കിഫ്ബിയിൽ നിന്നും വായ്പയെടുക്കാൻ കെഎസ്ആർടിസിക്ക് അനുമതി നൽകി സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ബസുകൾ വാങ്ങാനാണ് തുക വിനിയോഗിക്കുക. ഇതിനായി കിഫ്ബിയിൽ നിന്നും 814 കോടി രൂപയാണ് വായ്പ എടുക്കുന്നത്. ആദ്യ ഘട്ടത്തിൽ 150 ഇലക്ട്രിക് ബസുകളും, 284 ഡീസൽ ബസുകളും വാങ്ങാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായുള്ള ടെൻഡർ ഉടൻ വിളിക്കുന്നതാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, കിഫ്ബി സിഇഒ കെ.എം എബ്രഹാം എന്നിവർ സംഘടിപ്പിച്ച ചർച്ചയിലാണ് തുക അനുവദിക്കാനുള്ള അനുമതി നൽകിയത്. കാലപ്പഴക്കം ചേർന്ന ബസുകൾ ഒഴിവാക്കി, പുതിയ ബസുകൾ നിരത്തിലെത്തുന്നതോടെ വലിയ തുക ലാഭിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. കൂടുതലായി 800 ബസ് നിരത്തിലിറക്കുന്നതോടെ പ്രതിമാസം 300 കോടി രൂപയുടെ ലാഭമാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്. കോർപ്പറേഷൻ ചരിത്രത്തിൽ ഇതാദ്യമായാണ് കെഎസ്ആർടിസി ഇത്രയും ബസുകൾ ഒന്നിച്ചു വാങ്ങുന്നതും, ഇത്രയും തുക വിനിയോഗിക്കുന്നതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...