പ്രൈവറ്റ് ബസുകളില്‍നിന്ന് പിടിച്ചെടുത്ത റൂട്ടുകളിൽ പുതിയ ബസുകളുമായി കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്വകാര്യബസുകാരില്‍നിന്നും ഏറ്റെടുത്ത 241 ദേശസാത്കൃത പാതകളില്‍ ആവശ്യത്തിന് ബസ് ഓടിക്കാതെ യാത്രക്കാരെ വലയ്ക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ഇതിനായി മാത്രം 200 പുതിയ ബസുകള്‍ വാങ്ങും. ആദ്യഘട്ടത്തിലെ 40 ബസുകള്‍ കോട്ടയം-കുമളി പാതയിലാകും ഇറക്കുക. 33 ലക്ഷം വിലയുള്ള 40 സീറ്റ് ബസുകളാണ് വാങ്ങുന്നത്. സ്വകാര്യബസുകളില്‍നിന്നും ഏറ്റെടുത്ത പാതകളില്‍നിന്നും കെ.എസ്.ആര്‍.ടി.സി. പലതവണ പിന്‍മാറിയിട്ടുണ്ട്. പലവിധ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണിത്. കോര്‍പ്പറേഷന്‍ കൃത്യമായി ബസ് ഓടിക്കാത്തതിനാല്‍ സ്വകാര്യബസുകളെ തുടരാന്‍ മോട്ടോര്‍വാഹനവകുപ്പ് അനുവദിക്കാറാണ് പതിവ്. ഇത്തവണ അതുണ്ടാകില്ലെന്നും പുതിയ ബസുകള്‍ ഇറക്കുമെന്നുമാണ് കെ.എസ്.ആര്‍.ടി.സി. അവകാശപ്പെടുന്നത്.

സുപ്രീംകോടതിവരെനീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ലഭിച്ച റൂട്ടുകളില്‍ ബസ് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കഴിയാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നിലവിലുണ്ടായിരുന്ന സ്വകാര്യബസുകളെയും ഇതേ പാതയില്‍ 140 കിലോമീറ്ററിനുള്ളില്‍ ഓര്‍ഡിനറി ബസുകളായി ഓടിക്കാന്‍ കോടതി അനുമതിനല്‍കിയിരുന്നു. ഇവയുമായി മത്സരിച്ചോടുന്നത് ലാഭകരമല്ലാത്തതിനാല്‍ പലറൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി. പിന്‍വാങ്ങി. 241 റൂട്ടുകളില്‍ 200-ല്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി. ബസുകളുള്ളത്. ബസ് ഇല്ലാത്ത പാതകളിലെ പരാതി തീര്‍ക്കാന്‍ പുതിയ ബസുകളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഉള്‍പ്രദേശങ്ങളിലേക്ക് മിനിബസുകള്‍ വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 14 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്...

നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു

0
കൊഹിമ: നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക്...

മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 1 ലക്ഷം പിഴ; തുക മദ്യസത്കാരത്തിന് ചെലവഴിച്ച് പഞ്ചായത്ത്

0
റാഞ്ചി: മൂന്ന് വയസുകാരിക്ക് നേരെയുണ്ടായ പീഡനം മറയ്ക്കാന്‍ പ്രതിക്ക് ഒരു ലക്ഷം...

റാന്നി ചേത്തയ്ക്കല്‍ സ്വദേശിനിയായ യുവതിയെ കാണാനില്ല

0
റാന്നി: ചേത്തയ്ക്കല്‍ വലിയപതാൽ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. പാറേക്കടവ് വലിയപാതൽ,...