Friday, February 28, 2025 7:12 pm

നിരത്തുകൾ കീഴടക്കി കെ എസ് ആർ റ്റി സി യുടെ മരണപാച്ചിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിരത്തുകൾ കീഴടക്കി മരണപ്പാച്ചിൽ നടത്തുകയാണ് കെ എസ് ആർ റ്റി സി.ഇളകൊള്ളൂർ പള്ളിപ്പടിയിൽ കെ എസ് ആർ റ്റി സി ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ നിരവധി ആളുകൾക്ക് ഗുരുതരമായി പേരുക്കേറ്റ സംഭവം കോന്നിയെ ഞെട്ടിക്കുമ്പോൾ ഈ അടുത്ത സമയത്താണ് കെ എസ് ആർ റ്റി സി ബസ്സ് ഇടിച്ച് രണ്ട് ജീവനുകൾ മലയാലപുഴയിലും കലഞ്ഞൂരിലും പൊലിഞ്ഞത്. കെ എസ് ആർ റ്റി സി ബസ്സ് സ്‌കൂട്ടറിൽ ഇടിച്ചാണ് പത്ര വിതരണകാരനായ കലഞ്ഞൂർ പാലമല സ്വദേശി അഖില ഭവനത്തിൽ അജി റ്റി ആർ മരണപ്പെട്ടത്. ഇതിന് ശേഷമാണ് മലയാലപ്പുഴ പുല്ലാമലയിൽ വഴിയാത്രകാരനായ അയ്യപ്പ ഭക്തൻ കന്യാകുമാരി കാട്ടാത്തറ സ്വദേശി രാജു കെ എസ് ആർ റ്റി സി ബസ്സ് ഇടിച്ച് മരണപ്പെടുന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ടാറിങ് പകുതിയിലേറെ പൂർത്തിയായപ്പോൾ അമിത വേഗതയിൽ ആണ് കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റ് ബസുകൾ അടക്കം കോന്നിയിലൂടെ സഞ്ചരിക്കുന്നത്.

റോഡ് നിർമ്മണം നടക്കുന്ന തിരക്കുള്ള റോഡുകളിൽ ഹോൺ മുഴക്കി വാഹനങ്ങൾക്ക് ഇടയിൽ കൂടി അമിത വേഗതയിൽ സഞ്ചരിക്കുന്ന കെ എസ് ആർ ടി സി ബസുകൾ വലിയ അപാകട ഭീഷണിയാണ് ഉയർത്തുന്നത്.കെ എസ് ആർ റ്റി സി – സ്വകാര്യ ബസുകളുടെ മത്സരയോട്ടം കോന്നിയിൽ വർധിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾ പറയുന്നു.പല കെ എസ് ആർ റ്റി സി ബസുകൾക്കും കൃത്യമായ രേഖകൾ ഇല്ലെന്നാണ് അറിയുവാൻ കഴിയുന്നത്.കെ എസ് ആർ റ്റി സി ബസുകളുടെ അമിത വേഗത നിയന്ത്രിക്കുവാൻ ബസുകളിൽ സ്ഥാപിക്കുന്ന സ്പീഡ് ഗവെർണറുകൾ പല ബസുകളിലും ഘടിപ്പിച്ചിട്ടില്ല എന്നതാണ് വാസ്തവം.കോന്നിയിൽ അപകടത്തിൽ പെട്ട കെ എസ് ആർ റ്റി സി ബസിലും സ്പീഡ് ഗവേർണർ ഘടിപ്പിച്ചിട്ടില്ല എന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

കൂടാതെ പല കെ എസ് ആർ റ്റി സി ബസുകൾക്കും കൃത്യമായ രേഖകളും ഇല്ലെന്നും പറയപ്പെടുന്നു.സ്വകാര്യ വാഹനങ്ങൾക്ക് നിയമ ലംഘനത്തിന്റെ പേരിൽ പോലീസും മോട്ടോർ വാഹന വകുപ്പും പിഴ ഈടാകുമ്പോൾ നിയമം ലംഘിക്കുന്ന കെ എസ് ആർ റ്റി സി ബസുകൾക്ക് നേരെ ഉദ്യോഗസ്ഥർ കണ്ണടക്കുന്നു എന്നും ആക്ഷേപമുണ്ട്.കൂടാതെ ട്രാഫിക്ക് നിയമ ലംഘനങ്ങൾ ഏറ്റവും കൂടുതൽ നടത്തുന്നതും കെ എസ് ആർ റ്റി സി ബസുകൾ ആണ്.മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങൾ ഒന്നും ഇവയ്ക്ക് ബാധകമല്ല എന്ന രീതിയിൽ ആണ് നിരത്തുകളിൽ സഞ്ചരിക്കുന്നത്.മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകളും പോലീസ് പരിശോധനകളും കാര്യക്ഷമമായി നടന്നെങ്കിൽ മാത്രമേ കെ എസ് ആർ റ്റി സി യുടെ അമിത വേഗതയിൽ ഉള്ള സഞ്ചാരം നിയന്ത്രിക്കുവാൻ കഴിയൂ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന ക​ർ​ണാ​ട​ക മ​ദ്യ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

0
കാ​സ​ർ​ഗോ​ഡ്: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 173 ലി​റ്റ​ർ ക​ർ​ണാ​ട​ക മദ്യം കാ​സ​ർ​ഗോ​ഡ്...

ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 3 വരെ നീട്ടി

0
തിരുവനന്തപുരം : ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 3 വരെ...

രഞ്ജി ട്രോഫി ഫൈനൽ ; വിദർഭയോട് 37 റൺസിൻ്റെ ലീഡ് വഴങ്ങി കേരളം

0
നാഗ്പൂര്‍ : രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് 37 റൺസിൻ്റെ...

അരുവാപ്പുലം – ഐരവണ്‍ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

0
കോന്നി : അരുവാപ്പുലം - ഐരവൺ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു....