കോന്നിയിൽ നിയന്ത്രണങ്ങൾ ഇല്ലാതെ കെ എസ് ആർ റ്റി സിയുടെ മരണപ്പാച്ചിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ നിയന്ത്രണങ്ങൾ ഇല്ലാതെ കെ എസ് ആർ റ്റി സി ബസുകളുടെ മരണപ്പാച്ചിൽ യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. അടുത്തിടെ കോന്നിയെ നടുക്കിയ പ്രധാന അപകടം ആയിരുന്നു ഇളകൊള്ളൂരിൽ കെ എസ് ആർ റ്റി സി ബസ് കാറിൽ ഇടിച്ചതിന് ശേഷം പള്ളിയുടെ മതിൽ ഇടിച്ച് തകർത്തത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത കടന്നുപോകുന്ന കോന്നിയിൽ കെ എസ് ആർ റ്റി സി ബസ്സ് യാതൊരു നിയന്ത്രണവും കൂടാതെ ആണ് സഞ്ചരിക്കുന്നത്.

പല ബസുകൾക്കും സ്പീഡ് ഗവെർണർ സംവിധാനം ഇല്ല എന്നുള്ളത് വ്യക്തമാണ്. 60 കിലോമീറ്റർ വേഗ പരിധിയാണ് കെ എസ് ആർ റ്റി സി ഫാസ്റ്റ് പാസഞ്ചറുകൾക്ക് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ കൂടുതൽ വേഗതയിൽ ഓടുന്ന ബസുകൾ ആണ് കോന്നിയുടെ നിരത്തുകളിൽ അധികവും. ഇത്തരം ബസുകളെ നിയന്ത്രിക്കുവാൻ യാതൊരു സംവിധാനവും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ല. കോന്നി മാരൂർ പാലം ഭാഗത്ത് കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിൽ ആംബുലൻസിൽ കൊണ്ടുവന്ന രോഗിക്ക് കെ എസ് ആർ റ്റി സി വഴി മാറി കൊടുക്കാത്ത സംഭവം വലിയ പ്രതിഷേധത്തിന് ഇടനൽകിയിരുന്നു.

കോന്നിയുടെ പൊതു നിറത്തുകളിൽ കെ എസ് ആർ റ്റി സി അമിത വേഗതയിൽ സഞ്ചരിക്കുന്നത് സംബന്ധിച്ച് മുൻപും പരാതി ഉയർന്നെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കുമ്പഴ മുതൽ ഉള്ള ഭാഗം സംസ്ഥാന പാതയുടെ ടാറിങ് ഏകദേശം പൂർത്തിയായതിനാൽ അമിത വേഗതയിൽ ആണ് കെ എസ് ആർ റ്റി സി ഈ ഭാഗത്ത് സഞ്ചരിക്കുന്നത്. ഇത് വലിയ അപകട ഭീഷണിയാണ് യാത്രക്കാർക്ക് വരുത്തിവെക്കുന്നത്. കോന്നിയിൽ ഗതാഗതകുരുക്ക് ഉണ്ടാകുമ്പോൾ പോലും അമിത വേഗതയിൽ സഞ്ചരിക്കുന്ന കെ എസ് ആർ റ്റി സി ബസുകൾക്ക് തടയിടാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും കഴിയാത്തത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടനല്കുന്നുണ്ട്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...

മഴക്കെടുതി : പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4,...