വിഴിഞ്ഞം അദാനിക്ക് എഴുതിക്കൊടുത്തത് കോൺഗ്രസ് – നിർമല സീതാരാമൻ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മോദിക്കെതിരായ പ്രസ്താവനകളില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ അദാനിക്ക് അനാവശ്യമായി സഹായം ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധി ശബ്ദമുയര്‍ത്താതിരുന്നതിന്റെ കാരണമെന്താണെന്നും അവര്‍ ചോദിച്ചു. സോളാര്‍ പ്ലാന്റിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ അദാനിക്ക് അനാവശ്യ സൗകര്യം നല്‍കിയപ്പോഴും രാഹുല്‍ പ്രതികരിച്ചില്ല. തളികയില്‍ വെച്ചാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അദാനിക്ക് നല്‍കിയത്. അത് ടെന്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇപ്പോള്‍ സി.പി.എം സര്‍ക്കാറും അദാനിക്ക് സഹായം നല്‍കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഇതിനെതിരെ ശബ്ദമുയര്‍ത്താത്തതെന്നും നിര്‍മല സീതാരാമന്‍ ചോദിച്ചു.

അദാനിക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ പറയുന്നുണ്ടെങ്കില്‍ അത് ശരിയല്ല. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് നിരന്തരമായി കുറ്റവാളിയായി മാറുകയാണ് രാഹുല്‍ ഗാന്ധി. 2019 തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ നിന്നും ഒരു പാഠവും രാഹുല്‍ ഗാന്ധി പഠിച്ചിട്ടില്ലെന്നും നിര്‍മല കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...