ഫേസ് ടു ഫേസ് ക്യാമ്പയിന് പത്തനംതിട്ട നഗരത്തിൽ തുടക്കം കുറിച്ച് കെ എസ് യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി കെഎസ്‌യു പ്രവർത്തകർ രൂപീകരിച്ച വിദ്യാർത്ഥി സ്ക്വാഡ് ഫേസ് ടു ഫേസ് ക്യാമ്പയിന് പത്തനംതിട്ട നഗരത്തിൽ തുടക്കം കുറിച്ചു. പൊതുസ്ഥലങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് ഈ ക്യാമ്പയിനിലൂടെ കെ എസ് യു ലക്ഷ്യമാക്കുന്നത്. ഇന്ന് രാവിലെ 10 മുതൽ പത്തനംതിട്ട നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ആന്റോ ആന്റണിയുടെ ചിത്രമുള്ള പ്ലക്കാർഡുമായി തുടങ്ങിയ ക്യാമ്പയിൻ നഗരത്തിലെ എല്ലാ വോട്ടർമാരെയും കണ്ട ശേഷമാണ് അവസാനിപ്പിച്ചത്.

വരും ദിവസങ്ങളിൽ പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫേസ് റ്റു ഫേസ് ക്യാമ്പയിനിംഗിന്റെ ഭാഗമായി കെ.എസ്.യു പ്രവർത്തകർ വോട്ട് അഭ്യർത്ഥിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിളിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിലിന്റെയും നേതൃത്വത്തിൽ നടന്ന പ്രചരണത്തിൽ കെ.എസ്. യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, സംസ്ഥാന കൺവീനർ തൗഫീഖ് രാജൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ തദാഗത് ബി കെ, അനന്തഗോപൻ തോപ്പിൽ, ക്രിസ്റ്റോ അനിൽ കോശി, ജില്ലാ ജനറൽ സെക്രട്ടറിമാരായ മെബിൻ നിരവേൽ, ജോൺ കിഴക്കേതിൽ, റോഷൻ റോയി തോമസ്, ടോണി ഇട്ടി, ജോഷ്വാ ടി വിജു, എലൈൻ മാത്യു, ആൽഫിൻ പുത്തെൻകയ്യാലക്കൽ, വിഷ്ണു മല്ലപ്പള്ളി, ജെറിൻ ബി, നിതിൻ മല്ലശ്ശേരി, കേസിൽ ചെറിയാൻ, ചിന്നു മാത്യു, ജോബിൻ കെ ജോസ് അഭിജിത്, സ്റ്റൈയിൻസ്, അലൻ, റെനി, ഫാത്തിമ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...