മന്ത്രി ആര്‍.ബിന്ദുവിന്റെ ഫ്‌ളക്‌സില്‍ കരി ഓയില്‍ ഒഴിച്ച് കെഎസ്‌യു പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ശ്രീ കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആര്‍.ബിന്ദുവിന്റെ ഇടപെടല്‍ മൂലമാണെന്നാരോപിച്ച് കെ.എസ്.യു ആര്‍ ബിന്ദുവിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചു. അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ ഫ്‌ളക്‌സില്‍ ആണ് കരിയോയില്‍ ഒഴിച്ചത്. കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച നവകേരള സദസിന്റെ ഹോഡിങ്ങില്‍ ആര്‍ ബിന്ദുവിന്റെ ചിത്രത്തിലാണ് കരിയോയില്‍ ഒഴിച്ചത്.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുണ്‍ രാജേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് കരിയോയില്‍ ഒഴിച്ചത്. വരും ദിവസങ്ങളില്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും കെഎസ്യു നേതാക്കള്‍ പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആര്‍ഷോ പുറത്തുവിട്ട തെരഞ്ഞെടുപ്പ് സംബന്ധിച്ച ടാബുലേഷന്‍ ഷീറ്റ് വ്യാജമായി നിര്‍മ്മിച്ചതാണെന്നും കെഎസ്യു ആരോപിച്ചു. അധ്യാപകര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത് എന്നാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറിന്റെ ആരോപണം.
കേരളത്തില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ നോക്കുമ്പോള്‍ ക്യാമ്പസുകളില്‍ ധ്വംസിക്കാനുള്ള നീക്കമാണ് എസ്എഫ്‌ഐ നടത്തുന്നത് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവറലി തങ്ങള്‍ പ്രതികരിച്ചു. കോളജില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താമെന്ന് ആവശ്യപ്പെട്ടുള്ള കെഎസ്യുവിന്റെ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...