സണ്ണി ജോസഫിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ എംഎസ്എഫിനെതിരെ കെഎസ്‌യു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ എംഎസ്എഫിനെതിരെ കെഎസ്‌യു. അഭിപ്രായ പ്രകടനത്തിന്റെ എല്ലാ പരിധികളും മറികടന്ന് കെപിസിസി പ്രസിഡന്റിന് നേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ അധിക്ഷേപ പ്രകടനം അങ്ങേയറ്റം അപലപനീയമാണെന്ന് ഫാറൂഖ് കോളേജ് കെഎസ്‌യു യൂണിറ്റ് അഭിപ്രായപ്പെട്ടു. പ്രവര്‍ത്തകര്‍ക്കെതിരെ എംഎസ്എഫ് നേതൃത്വം നടപടി എടുക്കണമെന്നും ഫാറൂഖ് കോളേജ് യൂണിറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. ‘കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമാണ്. കോണ്‍ഗ്രസിനകത്തുളള തീരുമാനങ്ങളും പൂര്‍ണമായും ജനാധിപത്യപരമായ പ്രക്രിയയിലൂടെയാണ് നിര്‍മ്മിക്കപ്പെടുന്നത്.

കേവലം ഒരു കുടുംബമോ നേതാവോ ഒരു പേപ്പര്‍ കഷ്ണം നോക്കിവായിച്ച് അതിന് കയ്യടിച്ച് തക്ബീറും വിളിച്ചുപോകുന്ന രീതിയല്ല കോണ്‍ഗ്രസിന്റേത്. ഗാന്ധി കുടുംബം പോലും പേപ്പര്‍ നോക്കി സ്ഥാനം പ്രഖ്യാപിക്കുന്ന ഏര്‍പ്പാടില്ല. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഏതൊരു വോട്ടര്‍ക്കും എന്നപോലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ആ അവകാശം അഭിപ്രായപ്രകടനത്തിന്റെ എല്ലാ പരിധികളും മറികടന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ അധിക്ഷേപ പ്രകടനം അങ്ങേയറ്റം അപലപനീയമാണ്. പ്രവര്‍ത്തകര്‍ക്കെതിരെ എംഎസ്എഫ് നേതൃത്വം നടപടി എടുക്കണം’- കെഎസ്‌യു ഫാറൂഖ് കോളേജ് യൂണിറ്റ് ഔദ്യോഗിക പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയോടെയാണ് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വി ഡി സതീശന് സ്വീകരണം നല്‍കിയത്. സതീശനെ തോളിലേറ്റിയാണ് വിദ്യാര്‍ത്ഥികള്‍ കേരളാ ഹൗസിലേക്ക് കയറ്റിയത്. കേരളം യുഡിഎഫ് തൂക്കി എന്നെഴുതിയ കേക്കും മുറിച്ചിരുന്നു. കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് വി ഡിയെ വിദ്യാര്‍ത്ഥികള്‍ വരവേറ്റത്. വി ഡി സതീശന് പിന്നാലെ വന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ മുദ്രാവാക്യം വിളിയുണ്ടായി. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരും എന്നായിരുന്നു ഭീഷണി മുദ്രാവാക്യം.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...

തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കൂടുതലായും കണ്ടെടുത്തത് ബന്ധുക്കളുടെയും...

0
കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന്...

കോൺഗ്രസ് പാർട്ടിയെ അവഹേളിക്കരുതെന്ന് രമ്യ ഹരിദാസ് എംഎൽഎയോട് ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാവ്

0
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ അവഹേളിക്കരുതെന്ന് രമ്യ ഹരിദാസ് എംഎൽഎയോട്...

എച്ച്.പി.വി. വാക്സിനേഷനിൽ കേരളം പിന്നിൽ

0
കാളികാവ്: രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുമ്പേ പ്രതിരോധം...