കഴുത്തിന് പരിക്കേറ്റ മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു ; വീണാ ജോർജിനെതിരെ കെ.എസ്‌.യു പ്രചാരണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്‌.യു പ്രചാരണം. പരിയാരം ആശുപത്രിയിൽ നേഴ്സുമാർക്കൊപ്പം ഉള്ള ചിത്രമാണ് കെ.എസ്‌.യു പ്രചരിപ്പിക്കുന്നത്. ഐ.സി.യുവിൽ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു എന്നാണ് മന്ത്രിക്ക് നേരെ ഉയരുന്ന ആക്ഷേപം. കഴുത്തിന് ഗുരുതര പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാണ് കെ.എസ്‌.യുവിന്റെ വിമർശനം.

ഇന്നലെ രാത്രി പത്തുമണിക്കാണ് കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിലേറ്റ ക്ഷതത്തിൽ വിദഗ്ധ ചികിത്സക്കായി ആരോഗ്യമന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. എംആർഐ സ്കാനിങ് അടക്കം വിശദപരിശോധന നടത്തി. ഗുരുതര പ്രശ്നമില്ലെന്നാണ് കണ്ടെത്തൽ. കഴുത്തിലെ ക്ഷതം മൂലം തലയ്ക്കു പുറകിലും വലതുകൈയിലും വേദന പടരുന്നത് മരുന്നുമൂലം നിയന്ത്രിച്ചതായി മെഡിക്കൽ സംഘം പറയുന്നു. എംആർഐ റിപ്പോർട്ട് പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലെ ഡിസ്കുകൾ നാഡീമൂലങ്ങളിൽ അമർന്നുള്ള സമ്മർദ്ദമാണ് വേദനയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ല. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദ്ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....