പത്തനംതിട്ട : പൊതുവിദ്യാഭാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യൂ ജില്ലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കളക്ടറേറ്റ് പടിക്കല്‍ പോലീസ് ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് രണ്ട് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പോലീസ് ബലപ്രയോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് അന്‍സാര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ച് കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അലന്‍ ജിയോ മൈക്കിള്‍, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ റിജോ തോപ്പില്‍, നിജോ മെഴുവേലി, കെ.എസ്.യു നേതാക്കളായ സുബ്ഹാല്‍ അബ്‍ദുള്‍, ജോമി വര്‍ഗീസ്, അലക്സാണ്ടര്‍ ചെറുകുന്നത്ത്, വിഷ്ണു ആര്‍ പിള്ള, ആല്‍വിന്‍ ഇരവിപേരൂര്‍, ജോണ്‍ തണ്ണിത്തോട്, ഗീവര്‍ഗീസ് പന്തളം, ജെഫിന്‍ പെരുമ്പെട്ടി, തഥാഗത് ബി.കെ, മുഹമ്മദ് റാഫി, അഖില്‍ സന്തോഷ്, അമാനുള്ള എച്ച് തുടങ്ങിവര്‍ പ്രസംഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചു പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഗാന്ധി സ്ക്വയറില്‍ പോലീസ് തടഞ്ഞു.