പത്തനംതിട്ടയില്‍ കെ.എസ്.യു കളക്ടറേറ്റ് മാർച്ചിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുവിദ്യാഭാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യൂ ജില്ലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍  ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കളക്ടറേറ്റ് പടിക്കല്‍ പോലീസ് ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് രണ്ട് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പോലീസ് ബലപ്രയോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് അന്‍സാര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ച് കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അലന്‍ ജിയോ മൈക്കിള്‍, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ റിജോ തോപ്പില്‍, നിജോ മെഴുവേലി, കെ.എസ്.യു നേതാക്കളായ സുബ്ഹാല്‍ അബ്‍ദുള്‍, ജോമി വര്‍ഗീസ്, അലക്സാണ്ടര്‍ ചെറുകുന്നത്ത്, വിഷ്ണു ആര്‍ പിള്ള, ആല്‍വിന്‍ ഇരവിപേരൂര്‍, ജോണ്‍  തണ്ണിത്തോട്, ഗീവര്‍ഗീസ് പന്തളം, ജെഫിന്‍ പെരുമ്പെട്ടി, തഥാഗത് ബി.കെ, മുഹമ്മദ് റാഫി, അഖില്‍ സന്തോഷ്, അമാനുള്ള എച്ച് തുടങ്ങിവര്‍ പ്രസംഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചു പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഗാന്ധി സ്ക്വയറില്‍ പോലീസ് തടഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...