ക്രിമിനല്‍ കേസുണ്ടായാല്‍ അഡ്മിഷനില്ല എന്ന കേരള സര്‍വകലാശാല ഉത്തരവിന് എതിരെ കെഎസ്‌യു രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിമിനല്‍ കേസുണ്ടായാല്‍ അഡ്മിഷനില്ല എന്ന കേരള സര്‍വകലാശാല ഉത്തരവിന് എതിരെ കെഎസ്‌യു രംഗത്ത്. വാര്‍ത്തകളില്‍ ഇടം നേടുന്നതിനായി വളരെ വിചിത്രമായവാദമാണ് വിസി നടത്തുന്നതെന്നും ഭരണഘടനാ വിരുദ്ധ നിലപാട് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. ഡോ. മോഹന്‍ കുന്നുമ്മലിന് മീഡിയാമാനിയയാണെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. വിചിത്ര ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം. വിദ്യാര്‍ഥി സംഘടനകളുമായി ആവശ്യമായ കൂടിയാലോചന നടത്താതെയാണ് ഉത്തരവ് പുറത്തിറക്കിയത്. സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ കാണാതെ പോകുന്ന വൈസ് ചാന്‍സലറുടെ പ്രയോറിറ്റികള്‍ മാറുകയാണ്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കലല്ല വൈസ് ചാന്‍സിലറുടെ ചുമതല. പ്രതിസന്ധികളും പ്രശ്നങ്ങളും ആസൂത്രിതമായി സൃഷ്ടിക്കുന്നതാണ് – കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

ക്യാമ്പസുകളില്‍ അവകാശ സംരക്ഷണ പോരാട്ടങ്ങളുടെ ഭാഗമായോ, മാനേജ്മെന്റുകളുടെ പ്രതികാര നടപടികളുടെ ഭാഗമായോ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ എന്ന തലത്തില്‍ സമരം നയിച്ചതിന്റെ ഭാഗമായോ കേസുകളില്‍ ഉള്‍പ്പെടേണ്ട സാഹചര്യം ഉണ്ടാകും. വിദ്യാര്‍ഥി സമരങ്ങളുടെ ഭാഗമായി കേസുകളില്‍ ഉള്‍പ്പെട്ട് റിമാന്റില്‍ കഴിയുന്ന സാഹചര്യത്തില്‍ പോലും പരീക്ഷ എഴുതുന്നതിന് കോടതി അനുമതി നല്‍കുന്നുണ്ട് എന്നുള്ളത് കാണാതെ പോകരുത്. വിദ്യാര്‍ഥി വിരുദ്ധ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. കെഎസ്‌യു ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുമായി അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...