ബാങ്ക് വിദ്യാഭ്യാസ വായ്പ തിരസ്കരിച്ചാൽ? വിദ്യാഭ്യാസ ലോൺ ബാങ്ക് മാനേജരുടെ ഔദാര്യമല്ല

For full experience, Download our mobile application:
Get it on Google Play

ഭാരതത്തിലെ ജനസംഖ്യയുടെ 54% ശതമാനം ആളുകൾ 25 വയസ്സിനു താഴെയുള്ളവരാണ്. യുവജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയാണ് വിദ്യാഭ്യാസ ലോണുകൾ സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വായ്പ നിസ്സാര കാരണത്താൽ ബാങ്കുകൾ തിരസ്കരിക്കുന്നത് പതിവായിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934, ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്കിന്റെ ഉത്തരവുകൾ അനുസരിക്കാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. മാതാപിതാക്കൾക്കോ ജാമ്യക്കാർക്കോ ആവശ്യത്തിന് ക്രെഡിറ്റ്‌ സ്കോർ ഇല്ലായെന്ന കാരണത്താൽ വായ്പ നിരാകരിക്കുന്നത് റിസർവ് ബാങ്ക് ഉത്തരവുകൾക്ക് വിരുദ്ധമാണ്. കേരള ഹൈക്കോടതി വിവിധങ്ങളായ ഉത്തരവുകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 60% മാർക്കോട് കൂടി പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശന പരീക്ഷയിൽ അഡ്മിഷൻ തരപ്പെടുത്തിയ വിദ്യാർഥികൾക്ക് ലോൺ കൊടുക്കണ മെന്നുള്ളതാണ് നിർദ്ദേശം.

കാരണങ്ങൾ…
1. വിദ്യാഭ്യാസ ലോൺ തിരിച്ചടവ് കണക്കാക്കുന്നത മാതാപിതാക്കളുടെ സാമ്പത്തിക ഭദ്രതയെ ആസ്പദമാക്കിയല്ല. മറിച്ച് കോഴ്സ് പഠിച്ചു ജോലികിട്ടുന്ന വിദ്യാർഥിക്ക് ഭാവിയിൽ ലഭിക്കുന്ന തൊഴിലിൽ നിന്നുള്ള വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്.

2. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിടുക്കരും അർഹതയുള്ളവരുമായ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകിക്കൊണ്ട് അവരെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസലോൺ കൊടുക്കുന്നത്. വായ്പ നിരാകരിക്കുന്നത് വിവിധ ഘട്ടങ്ങളിൽ റിസർവ്ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾക്ക് എതിരാണ്.

3. Pranav S. R v. State Bank of India എന്ന കേസിൽ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനപ്പെടുത്തി ബാങ്ക് വിദ്യാഭ്യാസ ലോൺ തിരസ്കരിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല നാല് ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പക്ക് സെക്യൂരിറ്റി ആവശ്യമില്ലായെന്ന് റിസർവ്ബാങ്കിന്റെ RPCD.PLNFS.BC.NO.83/06.12.05/2000-01 എന്ന ഉത്തരവിൽ വിശദമാക്കുന്നുമുണ്ട്. തയ്യാറാക്കിയത് Adv. K. B Mohanan 9847445075

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...