ഗവര്‍ണറുടെ പെരുമാറ്റം ആര്‍എസ്എസ് വക്താവിനെപ്പോലെയെന്ന് കെഎസ്‌യു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവര്‍ണറുടെ പെരുമാറ്റം ആര്‍എസ്എസ് വക്താവിനെപ്പോലെയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വിശ്വനാഥ് ആര്‍ലേക്കര്‍ ഭരണഘടനാ പദവിയുടെ അന്തസ് നശിപ്പിക്കുകയാണെന്നും വിഭജന ഭീതി ദിനം ആചരിക്കുന്നമെന്ന് നിര്‍ദ്ദേശിച്ച് സര്‍വകലാശാല വിസിമാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയ ഗവര്‍ണറുടെ നടപടി ജനാപത്യവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.

കേരളാ ഗവര്‍ണര്‍ നിരന്തരമായി മാന്യതയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നത് നോക്കി നില്‍ക്കാന്‍ കഴിയില്ല. വിശ്വനാഥ് ആര്‍ലേക്കര്‍ നാഗ്പൂര്‍ ആര്‍എസ്എസ് ആസ്ഥാനത്തു നിന്നല്ല ഗവര്‍ണറുടെ ശമ്പളം വാങ്ങുന്നതെന്ന ഓര്‍മ്മ വേണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിമര്‍ശിച്ചു. ഭരണഘടനാ വിരുദ്ധ നടപടികള്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ഇത്തരം സര്‍ക്കുലര്‍ നല്‍കിയ ഗവര്‍ണറുടെ നടപടിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...